പേടിസ്വപ്നമായി നായ്ക്കൾ മല്ലപ്പള്ളി താലൂക്കിന്‍റെ കിഴക്കൻ മലയോര ഗ്രാമങ്ങളായ കോട്ടാങ്ങൽ, ചുങ്കപ്പാറ പ്രദേശത്ത് റോഡിൽക്കൂടി പേടികൂടാതെ വഴിനടക്കാനാവാത്ത അവസ്ഥയാണ്. ഏതുഭാഗത്തുനിന്നും എപ്പോഴും നായ്ക്കളുടെ ആക്രമണം ഉണ്ടാകാം. സ്കൂളുകൾ, കടയുടെ തിണ്ണകൾ, ചന്ത, ബസ്സ്റ്റാന്‍ഡ്, മാംസവിൽപനശാലകൾ, ഹോട്ടലുകളുടെ പിന്നാമ്പുറങ്ങളുമാണ് ഇവയുടെ പ്രധാന താവളങ്ങൾ. തെരുവുനായ് ശല്യം നാടിന് പേടിസ്വപ്നമായിട്ടും നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ല. വ്യാപാരികൾക്ക് സ്വസ്ഥമായി കച്ചവടത്തിനും കഴിയുന്നില്ല. അധികാരികൾ ഇനിയെങ്കിലും കണ്ണു തുറക്കണം. ----- ഷാജി കെ. കോട്ടേമണ്ണിൽ, പ്രസിഡന്‍റ്, വ്യാപാരി വ്യവസായി ഏകോപനസമിതി, ചുങ്കപ്പാറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.