പത്തനംതിട്ട: പുതിയ താലൂക്ക് വേണമെന്ന ആവശ്യം പരിശോധിച്ച് ഉചിതമായ റിപ്പോർട്ട് തയാറാക്കാൻ മന്ത്രി വീണ ജോർജിൻെറ നിർദേശം. പത്തനംതിട്ടയിൽ പുതിയ താലൂക്ക് വേണം എന്നത് നാടിൻെറ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാറിൻെറ കാലത്ത് ഇത് സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കി റവന്യൂ വകുപ്പ് നൽകിയിരുന്നു. പുതിയ വിവരങ്ങൾകൂടി ചേർത്ത് റിപ്പോർട്ട് നൽകണമെന്നും ജില്ല വികസന സമിതി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് മന്ത്രി നിർദേശിച്ചു. അടൂർ, തിരുവല്ല താലൂക്കുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ താലൂക്ക് രൂപവത്കരിക്കാൻ ശ്രമിക്കുന്നത്. -------- കാട്ടുപന്നി ശല്യം; തദ്ദേശ സ്ഥാപന അധ്യക്ഷരുടെ യോഗം വിളിക്കും പത്തനംതിട്ട: കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ ഓരോ പഞ്ചായത്തിലും ടാസ്‌ക് ഫോഴ്സ് രൂപവത്കരിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് ജില്ല വികസന യോഗത്തിൽ ആവശ്യപ്പെട്ടു. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് യോഗം വിളിച്ചുചേര്‍ക്കുമെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ജില്ലയിലെ തോക്ക് ലൈസന്‍സുള്ളവരുടെ വിവരശേഖരണം നടത്തും. കഴിഞ്ഞവര്‍ഷം ആകെ എത്ര പന്നികളെ വെടിവെച്ചുകൊന്നു എന്ന കണക്കെടുക്കാനും നിർദേശം നൽകും. അസി. ജില്ല പ്ലാനിങ് ഓഫിസര്‍ ജി. ഉല്ലാസ്, ഡി.എം.ഒ ഡോ. എല്‍. അനിതകുമാരി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ---------- ജില്ല വികസന സമിതി: ആറന്മുള വള്ളംകളി പ്രദേശം ഒഴിവാക്കി 33 കെ.വി ലൈന്‍ -മന്ത്രി വീണ പത്തനംതിട്ട: ആറന്മുള വള്ളംകളി നടക്കുന്ന സ്ഥലം ഒഴിവാക്കി 33 കെവി ലൈന്‍ കടന്നുപോകുന്നതിനുവേണ്ട നടപടി സ്വീകരിക്കും. കമ്പിയുടെ വില വര്‍ധിച്ച സാഹചര്യത്തില്‍ പഴയ ടെന്‍ഡര്‍ തുകക്ക് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ വിസമ്മതിക്കുന്ന കാര്യം പൊതുപ്രശ്‌നമായി മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ജില്ല വികസന സമിതി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു മന്ത്രി. ------ ജില്ല വികസന സമിതി: തിരുവല്ല താലൂക്ക് ആശുപത്രിയിൽ മരുന്ന് ക്ഷാമം -എം.എൽ.എ പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയിലെ മരുന്നിൻെറ ദൗര്‍ലഭ്യം പരിഹരിക്കണമെന്ന് ജില്ല വികസന സമിതി യോഗത്തിൽ മാത്യു ടി.തോമസ് എം.എൽ.എ ആശുപത്രിയിലേക്ക് ആവശ്യത്തിന് മരുന്നെത്തുന്നത് ഉറപ്പാക്കാനും ആരോഗ്യമന്ത്രി ഡി.എം.ഒക്ക് നിര്‍ദേശം നല്‍കി. തിരുവല്ലയില്‍ അനുവദിച്ച ബ്ലഡ് ബാങ്ക് ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നും തിരുവല്ല -മല്ലപ്പള്ളി റോഡില്‍ കുറ്റപ്പുഴ ഭാഗത്ത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്പീഡ് ബ്രേക്കര്‍ വെക്കണമെന്നും എം.എല്‍.എ പറഞ്ഞു. പൊടിയാടി- തിരുവല്ല റോഡിലെ രാമപുരം ചന്തയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ റോഡ് സ്ലാബിട്ട് വൃത്തിയാക്കണം. ബൈപാസ് ആരംഭിക്കുന്ന രാമന്‍ചിറ ഭാഗത്തും അവസാനിക്കുന്ന മഴുവങ്ങാടും ബോര്‍ഡ് വെക്കണമെന്നും നെല്ല് സംഭരണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. -------- ------------------------------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.