പത്തനംതിട്ട: സര്‍ക്കാര്‍ നിര്‍ദേശിച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി ത്രിതല പഞ്ചായത്തുകള്‍ സംയോജിതമായി പ്രവര്‍ത്തിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പത്തനംതിട്ട ജില്ല പഞ്ചായത്ത് 2022 -23 വാര്‍ഷിക പദ്ധതി രൂപവത്കരണ ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സംയോജിത പദ്ധതികള്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പൂര്‍ത്തീകരിക്കണം. സംയുക്ത പദ്ധതികളുടെ നിര്‍വഹണവും നേരത്തേ ആരംഭിക്കണം. നിശ്ചയിച്ച പദ്ധതി പൂര്‍ത്തീകരിച്ചായിരിക്കണം ചെലവ് വിനിയോഗിക്കേണ്ടതെന്നും പ്രസിഡന്‍റ് പറഞ്ഞു. നിര്‍മല ഗ്രാമം - നിര്‍മല നഗരം-നിര്‍മല ജില്ല എന്ന ലക്ഷ്യം കൈവരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംയുക്തമായി പ്രവര്‍ത്തിക്കണം. ഹരിത കര്‍മസേനയെ പുനഃസംഘടിപ്പിച്ച് പ്രവര്‍ത്തനം സജീവമാക്കണം. സമ്പൂര്‍ണ ശുചിത്വ കണ്‍വെന്‍ഷന്‍, ക്രിമിറ്റോറിയം, സോക്ക് ഇറ്റ്, ടേക് എ ബ്രേക്ക് തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കണം. ശൗചാലയങ്ങള്‍ ഇല്ലാത്ത വീടുകള്‍ കണ്ടെത്താന്‍ സര്‍വേ നടത്തണം. ജില്ലയിലെ കരിമ്പ് കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി കര്‍ഷകരുടെ ഗ്രൂപ് രൂപവത്കരിക്കും. പ്രസിഡന്‍റ് പറഞ്ഞു. വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ബീന പ്രഭ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാറാ തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ആര്‍. അജയകുമാര്‍, ജില്ല പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ---- പടം: PTL41gramasabha \B ജില്ല പഞ്ചായത്ത് പദ്ധതി രൂപവത്കരണ ഗ്രാമസഭ പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യുന്നു \B
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.