മല്ലപ്പള്ളി: മല്ലപ്പള്ളി-തിരുവല്ല റോഡിൽ സിൻഡിക്കേറ്റ് പമ്പിന് സമീപം കാറും ബസും കൂട്ടിയിടിച്ചു. തിരുവല്ലയിൽനിന്ന് വരുകയായിരുന്ന സ്വകാര്യ ബസ് തടിലോറിയെ മറികടന്നുവരുമ്പോൾ എതിരെവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കീഴ്വായ്പൂര് പൊലീസ് നടപടി സ്വീകരിച്ചു. ഫോട്ടോ: തിരുവല്ല-മല്ലപ്പള്ളി റോഡിൽ കാറും ബസും അപകടത്തിൽപെട്ടപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.