വൈദ്യുതി മുടക്കം പതിവാകുന്നു

മല്ലപ്പള്ളി: വായ്പൂര് വൈദ്യുതി സെക്​ഷന്‍റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ അനുഭപ്പെടുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെ പ്രഖ്യാപിത, അപ്രഖ്യാപിത വൈദ്യുതി മുടക്കം പതിവായതോടെ ജനം ദുരിതത്തിലാണ്. കോട്ടാങ്ങൽ, ആലപ്രക്കാട്, ചുങ്കപ്പാറ, മാരംകുളം, കാടിക്കാവ് പ്രദേശങ്ങളിൽ കഴിഞ്ഞദിവസം ഉച്ചയോടെ ഇല്ലാതായ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത് പിറ്റേദിവസം രാവിലെ 10 മണിയോടെയാണ്. ഇങ്ങനെ വൈദ്യുതി മുടങ്ങുന്നതുമൂലം വ്യാപാരികളും മറ്റും ദുരിതത്തിലാണ്. രാപ്പകൽ വ്യത്യാസമില്ലാതെയാണ് വൈദ്യുതി മുടക്കം. ചില സമയങ്ങളിൽ മിനിറ്റുകൾ ഇടവിട്ടാണ് വൈദ്യുതി മുടങ്ങുന്നത്. സെക്​ഷൻ പരിധിയിലെ ചില പ്രദേശങ്ങളിൽ രാത്രിയിൽ ഇല്ലാതാകുന്ന വൈദ്യുതി പുനഃസ്ഥാപിക്കപ്പെടുന്നത് അടുത്തദിവസം ഉച്ചയോടെയാണെന്ന് ഉപഭോക്താക്കൾ പറയുന്നു. ഒരു ലൈനിൽ വൈദ്യുതിയുണ്ടെങ്കിൽ അടുത്ത ലൈനിൽ ഇല്ലാത്ത അവസ്ഥയുമാണ്. വോൾട്ടേജ് ക്ഷാമവും ഉണ്ടാകുന്നതായി പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.