കെ.ജി.ഒ.എ ജില്ല സമ്മേളനം തുടങ്ങി

പത്തനംതിട്ട: പെട്രോൾ ഉൽപന്നങ്ങളുടെയും പാചകവാതകത്തിന്‍റെയും വിലവർധന പിൻവലിക്കണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ ഹബീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. സുമേഷ് സി. വാസുദേവൻ റിപ്പോർട്ടും ട്രഷറർ പി.കെ. ശാലിനി കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ടി.എൻ. മിനി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. വി.ബി. വിനയൻ എന്നിവർ സംസാരിച്ചു. സമ്മേളനം ശനിയാഴ്ച സമാപിക്കും. രാവിലെ 10ന് പ്രതിനിധി സമ്മേളനം സഹകരണ എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക്​ രണ്ടിന് നവലിബറൽ നയങ്ങളും തൊഴിൽനിയമ ഭേദഗതിയും എന്ന വിഷയത്തിൽ അഡ്വ. റെജി സക്കറിയ പ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.