1. വിഷ്ണു 2. പ്രസാദ് 3. ഉണ്ണിയപ്പൻ 4. സുനിൽ
പാലക്കാട്: യുവാവിനെ മർദിച്ച് അവശനാക്കി സ്വർണവും പണവും കവർന്ന സംഭവത്തിൽ നാലുപേർ പിടിയിൽ. പാലക്കാട് മൂത്താൻതറ സ്വദേശികളായ വിഷ്ണു എന്ന കാക്ക വിഷ്ണു (27), പ്രസാദ് എന്ന വാഴക്ക പ്രസാദ് (24), പ്രതാപൻ എന്ന ഉണ്ണിയപ്പൻ (39), സുനിൽ (36) എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടർ അബ്ദുൽ മുനീറിെൻറ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
ഡിസംബർ 29 രാത്രിയാണ് കേസിനാസ്പദമായ സംഭവം. ചക്കാന്തറ, ഗാന്ധിനഗർ കോളനിയിൽ വച്ച് പിരായിരി സ്വദേശി അതുലിനെ (32) ആക്രമിച്ച നാൽവർ സംഘം സ്വർണമാലയും പണവും മൊബൈൽ ഫോണും കവരുകയായിരുന്നു. കാക്ക വിഷ്ണുവും വാഴക്ക പ്രസാദും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. ഗുണ്ടാ ലിസ്റ്റിലുള്ള വിഷ്ണു രണ്ടു തവണ കാപ്പ നിയമം പ്രകാരം അറസ്റ്റിലായിട്ടുണ്ട്. പ്രതികളിൽ നിന്നും മോഷണമുതലുകൾ പൊലീസ് കണ്ടെടുത്തു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടർ പി. അബ്ദുൽ മുനീർ, അഡീഷനൽ സബ് ഇൻസ്പെക്ടർമാരായ ഷേണു, ജ്യോതി മണി, എസ്.സി.പി.ഒ എം. സുനിൽ, സി.പി.ഒമാരായ രവി, ഷാജഹാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.