മുണ്ടൂർ ജങ്ഷനിൽ അപകടത്തിൽപെട്ട ട്രെയ്ലർ
Posted On
date_range Updated On
date_range ട്രെയ്ലർ അപകടം ;തലനാരിഴക്ക് ദുരന്തം വഴിമാറി
മുണ്ടൂർ: നിയന്ത്രണം വിട്ട ട്രെയ്ലർ ലോറി കാറിലും ബൈക്കിലും തട്ടി പാതവക്കിലെ തൊഴിലാളികളുടെ ഷെഡിലേക്ക് പാഞ്ഞ് കയറിയെങ്കിലും തലനാരിഴക്ക് ദുരന്തം ഒഴിവായി. ആളപായം ഇല്ല. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ ജങ്ഷനിലാണ് അപകടം. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. സംഭവ സമയത്ത് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. അപകട സമയത്ത് മഴ ഉണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാഹനം നീക്കി. വാഹന ഗതാഗതം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.