എം. ​മാ​ധ​വ​ൻ യോ​ഗാ​സ​ന​ത്തി​നി​ടെ

ഇന്ന് ലോക യോഗദിനം; മാധവന് 76ലും യോഗ ദിനചര്യ

പാ​ല​ക്കാ​ട്: 24ാം വ​യ​സ്സി​ൽ തു​ട​ങ്ങി​യ യോ​ഗ​പ​രി​ശീ​ല​നം 76ലും ​മു​ട​ക്കാ​തെ പ​ട്ടാ​മ്പി തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി എം. ​മാ​ധ​വ​ൻ. 51 വ​ർ​ഷ​മാ​യി യോ​ഗ മാ​ധ​വ​ന്റെ നി​ത്യ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട്. ഉ​ദ​ര​രോ​ഗ​ങ്ങ​ൾ കൊ​ണ്ട് വി​ഷ​മി​ച്ച കാ​ല​ത്താ​ണ് പ​ത്ര​ത്തി​ൽ ക​ണ്ട യോ​ഗാ​ചാ​ര്യ​ൻ ടി.​ജി. ചി​ദം​ബ​ര​ത്തി​ന്‍റെ ലേ​ഖ​ന​ത്തി​ലൂ​ടെ യോ​ഗ​യെ കു​റി​ച്ച് അ​റി​ഞ്ഞ​ത്. പി​ന്നീ​ട് ക​ത്തി​ട​പാ​ടു​ക​ളി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന് യോ​ഗാ​സ​ന​ങ്ങ​ളെ കു​റി​ച്ച് മ​ന​സ്സി​ലാ​ക്കി പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. ഇ​തോ​ടെ ഉ​ദ​ര​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി. 40 വ​യ​സ്സി​ന് ശേ​ഷ​മാ​ണ് യോ​ഗാ​ചാ​ര്യ​ൻ ചി​ദം​ബ​ര​ത്തെ നേ​രി​ൽ കാ​ണു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ യോ​ഗ​ദീ​പ്ത എ​ന്ന സ്ഥാ​പ​ന​ത്തി​ന് കീ​ഴി​ൽ മൂ​ന്ന് വ​ർ​ഷം യോ​ഗ പ​രി​ശീ​ലി​ച്ചു.

65 വ​യ​സ്സി​ന് ശേ​ഷ​മാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​ത്. 2018ൽ ​പ​ങ്കെ​ടു​ത്ത ആ​ദ്യ ദേ​ശീ​യ യോ​ഗ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ത​ന്നെ സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി. ഫ​രീ​ദാ​ബാ​ദി​ലാ​യി​രു​ന്നു മ​ത്സ​രം.

സീ​നി​യ​ർ സി​റ്റി​സ​ൺ വി​ഭാ​ഗ​ത്തി​ലാ​ണ് പ​ങ്കെ​ടു​ത്ത​ത്. 2021ലും ​സ്വ​ർ​ണം നേ​ടി. 2023ൽ ​ഇ​ന്ത്യ​ൻ യോ​ഗ ഫെ​ഡ​റേ​ഷ​ൻ ന​ട​ത്തി​യ 42ാമ​ത് ദേ​ശീ​യ യോ​ഗാ​സ​ന ചാ​മ്പ്യ​ൻ​ഷി​പ്പി​ലും സ്വ​ർ​ണം കൊ​യ്ത് മാ​ധ​വ​ൻ താ​ര​മാ​യി. പ​ശ്ചി​മ ബം​ഗാ​ളി​ലെ ദു​ർ​ഗാ​പു​റി​ലാ​യി​രു​ന്നു മ​ത്സ​രം. സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ നാ​ല് ത​വ​ണ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​ട്ടു​ണ്ട്.

യോ​ഗ​ക്ക് പ്രാ​യ​മി​ല്ലെ​ന്നാ​ണ് മാ​ധ​വ​ൻ പ​റ​യു​ന്ന​ത്. ഈ ​പ്രാ​യ​ത്തി​ലും യോ​ഗ അ​ഭ്യ​സി​പ്പി​ക്കാ​നും ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ൾ​ക്കും പോ​കാ​റു​ണ്ട്. വീ​ട്ടി​ൽ വ​രു​ന്ന​വ​രെ​യും പ​ഠി​പ്പി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം കേ​ര​ള ഗ​വ​ർ​ണ​ർ പാ​ല​ക്കാ​ട്ട് വ​ന്ന​പ്പോ​ൾ മാ​ധ​വ​നെ ആ​ദ​രി​ച്ചി​രു​ന്നു. പാ​ല​ക്കാ​ട് ജി​ല്ല യോ​ഗ അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി​യാ​ണ് മാ​ധ​വ​നി​പ്പോ​ൾ. എ​റ​ണാ​കു​ളം യോ​ഗ​ദീ​പ്ത​യി​ലെ മു​ഖ്യ യോ​ഗാ​ചാ​ര്യ​നു​മാ​ണ്. മ​ക​നും യോ​ഗാ​ധ്യാ​പ​ക​നു​മാ​യ ബാ​ബു​വി​നൊ​പ്പം ക​ണ്ണാ​ടി അ​യ്യ​പ്പ​ൻ​കാ​വ് ഗ്രീ​ൻ​സ് വി​ല്ലേ​ജി​ലാ​ണ് താ​മ​സം. ഭാ​ര്യ ശാ​ന്ത​കു​മാ​രി, മ​റ്റു മ​ക്ക​ളാ​യ ജ​യ, പ്രീ​ത എ​ന്നി​വ​രും കൂ​ടെ​യു​ണ്ട്.

Tags:    
News Summary - Today is World Yoga Day; Madhavan continues his yoga routine at 76

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.