Image for representation.

തൃത്താലയില്‍ കഞ്ചാവ് വേട്ട; 83 കിലോ പിടികൂടി

കൂറ്റനാട്: തൃത്താല വെസ്റ്റ് മുടവന്നൂരിൽ നിന്ന് 83 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സക്വാഡിന് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിൽ തൃത്താല വെസ്റ്റ് മുടവന്നൂരിലെ പന്നി ഫാമായി പ്രവർത്തിച്ചിരുന്ന സ്ഥലത്തു നിന്നും രണ്ട് ഡ്രമ്മിൽ സൂക്ഷിച്ചു വെച്ച 83 കിലോ കഞ്ചാവാണ് പിടികൂടിയത്.

ആകെ 125 കിലോഉണ്ടായിരുന്നുവെന്നും 42 കിലോ ഇതിനകം പ്രതി വില്‍പന നടത്തിയതാണെന്നും കസ്​റ്റംസ്​ അറിയിച്ചു. വിപണിയിൽ അരക്കോടിക്ക് മുകളിൽ വിലവരുന്നതാണിത്. സംഭവവുമായി ബന്ധപെട്ട് തൃത്താല തച്ചറംകുന്ന് അമീർ (39) എന്ന അബ്ബാസിനെ അറസറ്റ് ചെയ്തു. ഇയാള്‍ മറ്റൊരു കേസിൽ പ്രതി കൂടിയാണെന്ന് കസ്​റ്റംസ്​ പറയുന്നു. തൃത്താല എക്സൈസ് റേഞ്ചിന് നടപടികൾക്കായി കൈമാറി.

സംഘത്തില്‍ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ തലവന്‍ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറായ ടി. അനികുമാർ,  എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി. ആർ മുകേഷ് കുമാർ, എസ്. മധുസൂദൻ നായർ, പ്രിവൻറീവ് ഓഫീസർ മുസ്തഫ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.സുബിൻ, എസ് .ഷംനാദ്, അർ .രാജേഷ്, കെ. മുഹമ്മദ് അലി ,എൻ. എൽ. അഖിൽ, രജിത്ത് ആർ നായർ എക്‌സൈസ് ഡ്രൈവറായ രാജീവ് എന്നിവരും പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.