pkg

ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് പേർക്ക്​ പരിക്ക് മുതലമട: പാപ്പാൻചള്ള പതി കോളനിക്കടുത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക്​ പരിക്ക്. ഗോവിന്ദാപുരം എം. പുതൂരിൽ അനസ്, വിജയ് എന്നിവർക്കും പതി കോളനിയിലെ ഗിരിക്കുമാണ് പരിക്കേറ്റത്. ഞായറാഴ്​ച രാത്രിയാണ് സംഭവം. അനസിനെയും വിജയിനെയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗിരിയെ ആദ്യം കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ജില്ല ആശുപത്രിയിലേക്ക്​ മാറ്റി. കടം നൽകിയ പണം തിരികെ ചോദിക്കാൻ എത്തിയത്​ തർക്കത്തിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നെന്നാണു പൊലീസ്​ നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.