മണ്ണൂരിലെ കൃഷിഭവൻ
പത്തിരിപ്പാല: മണ്ണൂർ കൃഷിഭവനിൽ സ്ഥിരം കൃഷി ഓഫിസറില്ലാതായിട്ട് മാസങ്ങൾ. ഒരാളെ നിയമിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ലീവിലാണ്. പിരായിരിയിലുള്ള കൃഷി ഓഫീസർക്കാണ് പകരം ചുമതല.
ഇവർ ആഴ്ചയിൽ ഒരു തവണ എത്തിയിട്ട് വേണം ഔദ്യോഗിക ഫയലുകളിലും മറ്റും ഒപ്പുവെക്കാൻ. സ്ഥിരമായി ഓഫീസറില്ലാത്തത് കർഷകരെ ഏറെ വലക്കുന്നുണ്ട്. ഭൂമി തരം മാറ്റുന്നതിനുള്ള ഫയലുകളടക്കം കെട്ടികിടക്കുന്നുരണ്ടു കൃഷി അസിസ്റ്റന്റുമാർ മാത്രമാണ് ഇവിടെയുള്ളത്. ജീവനക്കാരും കുറവാണ്.
ഭൂമി തരംമാറ്റുന്നതിനുള്ള ഫയലുകൾ ഒക്കെ കാത്ത് കെട്ടികിടപ്പാണെന്നും കൃഷി ഓഫീസർ ഇല്ലാത്തത് കർഷകർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ടെന്നും പഞ്ചായത്തംഗം വി.എം. അൻവർ സാദിക് പറഞ്ഞു.
ഇവിടെയുള്ള കൃഷി അസിസ്റ്റന്റുമാർക്ക് ചുമതല നൽകി പ്രശ്നം പരിഹരിക്കണം. സ്ഥിരം കൃഷി ഓഫീസറെ നിയമിക്കാൻ ഒരാഴ്ചക്കകം നടപടി ഉണ്ടായില്ലെങ്കിൽ കൃഷി ഓഫിസിന് മുന്നിൽ മുസ്ലിം ലീഗ് സമരം നടത്തുമെന്നും വി.എം. അൻവർ സാദിക് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.