ഐ.​ആ​ർ.​ഡ​ബ്ല്യു കേ​ര​ള സം​ഘ​ടി​പ്പി​ച്ച വ​ള​ന്‍റി​യ​ർ പ​രി​ശീ​ല​ന ക്യാ​മ്പ് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി എം.​ഐ. അ​ബ്ദു​ൽ അ​സീ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഐ.ആർ.ഡബ്ല്യു വളന്‍റിയർ ക്യാമ്പ് സമാപിച്ചു

പത്തിരിപ്പാല: മൗണ്ട്സീന കാമ്പസിൽ ഐ.ആർ.ഡബ്ല്യു കേരള സംഘടിപ്പിച്ച സംസ്ഥാനതല വളന്‍റിയർ പരിശീലന ക്യാമ്പ് സമാപിച്ചു.

ഫസ്റ്റ് എയ്ഡ്, എർത്ത് വർക്ക്, വെയ്റ്റ് ലിഫ്റ്റിങ്, ടെന്‍റ് നിർമാണം, ഫ്ലോട്ടിങ് എയ്ഡ്‌സ്, സ്‌ട്രെചർ നിർമാണം, ഷിഫ്റ്റിങ് മെതേഡ്‌സ്, മൃതദേഹ സംസ്കരണം തുടങ്ങിയവയിലാണ് പരിശീലനം നടന്നത്. ക്യാമ്പ് കൺവീനർ കെ. ജാഫർ, അസി. കൺവീനർ ടി.കെ. ശിഹാബുദ്ദീൻ, ഐ.ആർ.ഡബ്ല്യു കേരള അസി. കൺവീനർ വി.ഐ. ഷമീർ, ഗവേണിങ് ബോഡി അംഗം എം.ഇ. നൗഫൽ എന്നിവർ നേതൃത്വം നൽകി. മുഖ്യരക്ഷാധികാരി എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ബഷീർ ശർക്കി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. ആസിഫലി സ്വാഗതം പറഞ്ഞു. അബ്ദുൽ ഹകീം നദ്‌വി സമാപന പ്രഭാഷണം നടത്തി.

Tags:    
News Summary - IRW Volunteer Camp concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.