p3 പി.എസ്​.സിക്ക്​ വിട്ടില്ല; ​പാലക്കാട്​ മെഡിക്കൽ കോളജിൽ വീണ്ടും കരാർ നിയമന നീക്കം

പാലക്കാട്​: നിയമനം പി.എസ്​.സിക്ക്​ വിടാൻ ശിപാർശ ചെയ്യപ്പെട്ട, പാലക്കാട്​ ഗവ. മെഡിക്കൽ കോളജിൽ വീണ്ടും കരാർ നിയമനത്തിന്​ നീക്കം. വിവിധ അധ്യാപക തസ്​തികകളിലേക്കുള്ള കൂടിക്കാഴ്​ച ഇൗയാഴ്​ച നടക്കും. പ്രഫസർ, അസോസിയേറ്റ്​ പ്രഫസർ, അസി. പ്രഫസർ, സീനിയർ റെസിഡൻറ്​, ജൂനിയർ റെസിഡൻറ്,​ ട്യൂട്ടർ എന്നിവയിലേക്കാണ്​​ വീണ്ടും കരാർ നിയമനം നടത്തുന്നത്​. പി.എസ്​.സിക്ക്​ വിടാനുള്ള ഗവേണിങ്​ ബോഡി ശിപാർശ വെച്ചുതാമസിപ്പിച്ചാണ്​ കരാർ നിയമനത്തിനുള്ള അണിയറ നീക്കമെന്നാണ്​​ ആരോപണം​. പട്ടികജാതി വികസന വകുപ്പിന്​ കീഴിലെ ഗവ. മെഡിക്കൽ കോളജിലെ നിയമനങ്ങളിൽ സംവരണതത്ത്വം പാലിക്കപ്പെട്ടില്ലെന്ന്​ കേന്ദ്ര പട്ടികജാതി കമീഷൻ കണ്ടെത്തിയിരുന്നു. സംവരണ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ സ്​പെഷൽ റൂളും സ്​പെഷൽ റിക്രൂട്ട്​മൻെറ​ും വേണമെന്നും ഉടൻ നടപടി തുടങ്ങണമെന്നും കമീഷൻ ശിപാർശ ചെയ്​തിരുന്നു. ഇതി​ൻെറ അടിസ്ഥാനത്തിൽ നിയമനം പി.എസ്​.സിക്ക്​ വിടാൻ മെഡിക്കൽ കോളജ്​ ഭരണസമിതി ശിപാർശ ചെയ്​തെങ്കിലും തീരുമാനം എടുക്കാതെ താമസിപ്പിക്കുകയാണ്​​. ഇതിനിടയിലാണ്​ പുതുതായി മുപ്പത്തൊന്ന്​ ഒഴിവുകളിലേക്ക്​ കരാർ നിയമന നീക്കം ആരംഭിച്ചത്​. നൂറോളം അ​േപക്ഷകൾ ലഭിച്ചതിൽ 16 പേർ സീനിയർ റെസിഡൻറുമാരും 54 പേർ ജൂനിയർ റെസിഡൻറുമാരുമാണ്​. അസോസിയേറ്റ്​ പ്രഫസർ -15ഉം അസി. പ്രഫസർ 12ഉം ​പ്രഫസർ തസ്​തികയിലേക്ക്​ മൂന്നും അപേക്ഷ ലഭിച്ചിട്ടുണ്ട്​. സംവരണതത്ത്വം പാലിക്കാതെ നിയമിക്കപ്പെട്ട 121 അധ്യാപകരെ 2018ൽ സർക്കാർ സ്ഥിരപ്പെടുത്തിയിരുന്നു. ഇവരിൽ അഞ്ചുപേർ മാത്രമാണ്​ പട്ടികജാതി വിഭാഗക്കാർ. പൊതുസംവരണ തത്ത്വം പോലും അധ്യാപകനിയമനങ്ങളിൽ പാലിക്കപ്പെട്ടിട്ടില്ല. സ്ഥിരനിയമനം ലഭിച്ച അധ്യാപക ഡോക്​ടർമാരുടെ ബന്ധുക്കൾ കരാർ നിയമനത്തിലൂടെ ജോലി തരപ്പെടുത്താൻ ശ്രമിക്കുന്നതായി സൂചനയുണ്ട്​​. സ്ഥിരപ്പെടുത്തപ്പെട്ട ജൂനിയർ റെസിഡൻറി​നെ ചട്ടംലംഘിച്ച്​ അസി. പ്രഫസർ തസ്​തികയിലേക്ക്​ ഉദ്യോഗക്കയറ്റം നൽകാനും നീക്കമുണ്ട്​. അതേസമയം, പി.എസ്​.സിക്ക്​ വിടാനുള്ള ശിപാർശയിൽ തീരുമാനം വൈകുന്നതിനാലാണ്​ ഒഴിവുകളിലേക്ക്​ താൽക്കാലിക നിയമനം നടത്തുന്നതെന്ന്​​ മാനേജ്​മൻെറ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.