സീറ്റൊഴിവ്

പാലക്കാട്: മരുത റോഡ് സി.സി.എസ്.ഐ.ടിയില്‍ ബി.എസ്​സി ഐ.ടി കോഴ്സിന് എസ്.സി, എസ്.ടി, ഇ.ടി.ബി, ഇ.ഡബ്ല്യു.എസ്, മുസ്​ലിം, സ്പോര്‍ട്സ് വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഒക്ടോബര്‍ 22ന് സര്‍ട്ടിഫിക്കറ്റുകളുമായി കോളജ് ഓഫിസില്‍ എത്തണമെന്ന് അസോസിയേറ്റ് കോഒാഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2573568. ------------------- പോഷകാഹാര കിറ്റ് വിതരണം പാലക്കാട്: ജില്ല പഞ്ചായത്തി​ൻെറ 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട എയ്ഡ്സ് രോഗികള്‍ക്ക് പോഷകാഹാര വിതരണം പ്രോജക്ട് പ്രകാരമുള്ള പോഷകാഹാര കിറ്റ് ഒക്ടോബര്‍ 25ന് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ പാലക്കാട്, മണ്ണാര്‍ക്കാട് താലൂക്കിലെയും 26ന് ഒറ്റപ്പാലം, പട്ടാമ്പി താലൂക്കിലെയും 27ന് ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കിലെയും രജിസ്​റ്റര്‍ ചെയ്ത രോഗികള്‍ക്ക് ജില്ല പഞ്ചായത്തില്‍ വിതരണം ചെയ്യും. 2021ല്‍ രജിസ്​റ്റര്‍ ചെയ്തവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതമെത്തി പോഷകാഹാര കിറ്റ് കൈപ്പറ്റണമെന്നും സെക്രട്ടറി അറിയിച്ചു. ------------------- സ്‌പോട്ട് അഡ്മിഷന്‍ പാലക്കാട്: ഷൊര്‍ണൂര്‍ ഐ.പി.ടി ആൻഡ്​ ഗവ. പോളിടെക്നിക് കോളജില്‍ ഡിപ്ലോമ കോഴ്സി​ൻെറ വിവിധ ബ്രാഞ്ചുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 22ന് നടക്കും. www.polyadmission.org ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്​റ്റില്‍ ഇടം നേടിയ വിദ്യാര്‍ഥികളില്‍ ഇ.ഡബ്ല്യു.എസ്, ടി.എച്ച്.എസ്.എല്‍.സി, പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റി, ഒ.ബി.എച്ച്, ഓര്‍ഫന്‍ എന്നീ റിസര്‍വേഷന്‍ ഉള്ളവര്‍ ഒക്ടോബര്‍ 22ന് രാവിലെ ഒമ്പതിന് സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളജിലെത്തി രജിസ്​റ്റര്‍ ചെയ്യണം. അന്നേ ദിവസം രാവിലെ 11ന് രജിസ്ട്രേഷന്‍ അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ polyadmission.org ലും iptgptc.ac.in ലും ലഭിക്കും. --------------------- പാലക്കാട്: തൃത്താല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി.കോം ഫിനാന്‍സിന് ഒ.ബി.എക്സ് വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ രജിസ്​റ്റര്‍ ചെയ്ത ക്യാമ്പ് ഐ.ഡി സഹിതം വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ 25ന് ഉച്ചക്ക്​ ഒന്നിനകം ഓഫിസില്‍ അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ്​ അറിയിച്ചു. ഫോണ്‍: 0466 2270335, 2270353.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.