മുണ്ടൂർ: യുവക്ഷേത്ര കോളജിലെ സൈക്കോളജി വിഭാഗത്തിൻെറ നേതൃത്വത്തിൽ 'മാനസികാരോഗ്യത്തിന് മനഃശാസ്ത്രം' എന്ന വിഷയത്തിൽ നടത്തിയ പാളയം യൂനിവേഴ്സിറ്റി കോളജ് സൈക്കോളജി വിഭാഗം മേധാവി ഡോ. കെ. ഷിബു ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ. മാത്യു ജോർജ് വാഴയിൽ അധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണം കൊല്ലങ്കോട്: പ്ലാസ്റ്റിക്കിനെതിരെ കാമ്പയിനുമായി സ്കൗട്ട് വിദ്യാർഥികൾ. കസ്തൂർബ ഓപ്പൺ ഗൈഡ് സ്കൗട്ട് ഗ്രൂപ്പ് അഞ്ചിലെ വിദ്യാർഥികളാണ് ബോധവത്കരണവും പ്ലാസ്റ്റിക്ക് വിരുദ്ധ കാമ്പയിനുമായി രംഗത്തുവന്നത്. വിദ്യാർഥികൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്തിൻെറ സംസ്കരണ കേന്ദ്രത്തിനു നൽകി. കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡൻറ് ശാലിനി കറുപ്പേഷ് ഉദ്ഘാടനം ചെയ്തു. സ്കൗട്ട് ദേശീയ െഡപ്യൂട്ടി ഡയറക്ടർ അനലേന്ദ്ര ശർമ ഓൺലൈനിലൂടെ ആശംസകൾ അറിയിച്ചു. പഞ്ചായത്ത് അംഗം കെ. സത്യപാൽ, സ്കൗട്ട് മാസ്റ്റർ ശ്രീധരൻ നമ്പൂതിരിപ്പാട്, സുരേന്ദ്രൻ, സിന്ധു, മോഹൻദാസ്, എ. സാദിഖ്, മല്ലിക എന്നിവർ സംസാരിച്ചു. pew anti plastic scout സ്കൗട്ട് വിദ്യാർഥികൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്ത് പ്രസിഡൻറ് ശാലിനി കറുപ്പേഷിന് കൈമാറുന്നു ................. വിവാഹം ആലത്തൂർ: വെങ്ങന്നൂർ കാടാംക്കോട്ടിൽ ഹംസ - ബൽക്കീസ് ദമ്പതികളുടെ മകൻ സുഹൈലും പാലക്കാട് മേപ്പറമ്പ് പണിക്കവീട്ടിൽ സലിം - സഫിയ ദമ്പതികളുടെ മകൾ ഷംനയും വിവാഹിതരായി. ````````````````````````````````````````````````````````` കെ.എസ്.ഇ.ബി കാഷ് കൗണ്ടർ തിങ്കളാഴ്ച മുതൽ പ്രവർത്തിക്കും വടക്കഞ്ചേരി: ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഒരാഴ്ചയോളമായി അടച്ചിട്ട കിഴക്കഞ്ചേരി കെ.എസ്.ഇ.ബി ഓഫിസിലെ കാഷ് കൗണ്ടർ തിങ്കളാഴ്ച മുതൽ പ്രവർത്തിക്കും. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം മൂന്നു വരെ ബിൽ അടയ്ക്കാനുള്ള സൗകര്യം ഉണ്ടാകും. ഫോൺ: 04922 - 255300
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.