Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവെബിനാർ

വെബിനാർ

text_fields
bookmark_border
മുണ്ടൂർ: യുവക്ഷേത്ര കോളജിലെ സൈക്കോളജി വിഭാഗത്തി​ൻെറ നേതൃത്വത്തിൽ 'മാനസികാരോഗ്യത്തിന് മനഃശാസ്ത്രം' എന്ന വിഷയത്തിൽ നടത്തിയ പാളയം യൂനിവേഴ്സിറ്റി കോളജ് സൈക്കോളജി വിഭാഗം മേധാവി ഡോ. കെ. ഷിബു ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ. മാത്യു ജോർജ് വാഴയിൽ അധ്യക്ഷത വഹിച്ചു. പ്ലാസ്​റ്റിക്കിനെതിരെ ബോധവത്​കരണം കൊല്ലങ്കോട്: പ്ലാസ്​റ്റിക്കിനെതിരെ കാമ്പയിനുമായി സ്കൗട്ട് വിദ്യാർഥികൾ. കസ്തൂർബ ഓപ്പൺ ഗൈഡ് സ്കൗട്ട് ഗ്രൂപ്പ് അഞ്ചിലെ വിദ്യാർഥികളാണ് ബോധവത്​കരണവും പ്ലാസ്​റ്റിക്ക് വിരുദ്ധ കാമ്പയിനുമായി രംഗത്തുവന്നത്. വിദ്യാർഥികൾ ശേഖരിച്ച പ്ലാസ്​റ്റിക് മാലിന്യം പഞ്ചായത്തി​ൻെറ സംസ്കരണ കേന്ദ്രത്തിനു നൽകി. കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡൻറ്​ ശാലിനി കറുപ്പേഷ് ഉദ്ഘാടനം ചെയ്തു. സ്കൗട്ട് ദേശീയ ​െഡപ്യൂട്ടി ഡയറക്ടർ അനലേന്ദ്ര ശർമ ഓൺലൈനിലൂടെ ആശംസകൾ അറിയിച്ചു. പഞ്ചായത്ത് അംഗം കെ. സത്യപാൽ, സ്കൗട്ട് മാസ്​റ്റർ ശ്രീധരൻ നമ്പൂതിരിപ്പാട്, സുരേന്ദ്രൻ, സിന്ധു, മോഹൻദാസ്, എ. സാദിഖ്, മല്ലിക എന്നിവർ സംസാരിച്ചു. pew anti plastic scout സ്കൗട്ട് വിദ്യാർഥികൾ ശേഖരിച്ച പ്ലാസ്​റ്റിക് മാലിന്യം പഞ്ചായത്ത് പ്രസിഡൻറ് ശാലിനി കറുപ്പേഷിന് കൈമാറുന്നു ................. വിവാഹം ആലത്തൂർ: വെങ്ങന്നൂർ കാടാംക്കോട്ടിൽ ഹംസ - ബൽക്കീസ് ദമ്പതികളുടെ മകൻ സുഹൈലും പാലക്കാട് മേപ്പറമ്പ് പണിക്കവീട്ടിൽ സലിം - സഫിയ ദമ്പതികളുടെ മകൾ ഷംനയും വിവാഹിതരായി. ````````````````````````````````````````````````````````` കെ.എസ്.ഇ.ബി കാഷ് കൗണ്ടർ തിങ്കളാഴ്ച മുതൽ പ്രവർത്തിക്കും വടക്കഞ്ചേരി: ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഒരാഴ്ചയോളമായി അടച്ചിട്ട കിഴക്കഞ്ചേരി കെ.എസ്.ഇ.ബി ഓഫിസിലെ കാഷ് കൗണ്ടർ തിങ്കളാഴ്ച മുതൽ പ്രവർത്തിക്കും. രാവിലെ ഒമ്പത്​ മുതൽ വൈകുന്നേരം മൂന്നു വരെ ബിൽ അടയ്​ക്കാനുള്ള സൗകര്യം ഉണ്ടാകും. ഫോൺ: 04922 - 255300
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story