അനുസ്മരിച്ചു

ആനക്കര: എ. നാരായണന്‍ അനുസ്മരണം സി.പി.എം ചേക്കോട് ബ്രാഞ്ചി​ൻെറ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ. രാവുണ്ണിക്കുട്ടി അധ്യക്ഷത വഹിച്ചു. വെള്ളം കുടുപ്പിക്കരുതേ... മംഗലംഡാം കനാലി​ൻെറ ശോച്യാവസ്ഥക്കെതിരെ കർഷകർ വടക്കഞ്ചേരി: കാടുമൂടിക്കിടക്കുന്ന മംഗലംഡാം കനാലി​ൻെറ ശോച്യാവസ്ഥ പരിഹരിച്ച് രണ്ടാം വിളക്കുള്ള ജലസേചന സൗകര്യം ഒരുക്കണമെന്ന് കര്‍ഷകര്‍. കനാല്‍ വെള്ളത്തേ ആശ്രയിച്ചാണ് വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കാവശ്ശേരി പഞ്ചായത്തുകളിലെ 3400 ഹെക്ടര്‍ രണ്ടാം വിള നെല്‍കൃഷി ചെയ്യുന്നത്. നവംബര്‍ ആദ്യവാരത്തിൽ കനാല്‍ തുറന്നാല്‍ മാത്രമേ കൃഷി സുഗമമായി നടത്താനാവുകയുള്ളൂ. കഴിഞ്ഞ വര്‍ഷം ബന്ധപ്പെട്ട അധികൃതര്‍ കനാല്‍ ആര് വൃത്തിയാക്കും എന്ന ആശയക്കുഴപ്പത്തെ തുടര്‍ന്ന് വെള്ളം കിട്ടാന്‍ വൈകി. തുടര്‍ന്നാണ്​ ജലവിഭവ വകുപ്പ് നന്നാക്കിയത്. ഇക്കുറി തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി പ്രധാന കനാല്‍ വൃത്തിയാക്കാനുള്ള നടപടി ജലവിഭവ വകുപ്പിനെ അറിയിച്ചിട്ടുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ലെന്ന്​ പഞ്ചായത്ത് അധികൃതര്‍ പറയുന്നു. തൊഴിലുറപ്പ് വഴി വൃത്തിയാക്കാൻ തടസ്സങ്ങളില്ലെന്ന് ജലവിഭവ വകുപ്പ് അധികൃതര്‍ വാക്കാല്‍ പറയുന്നുണ്ടെങ്കിലും രേഖമൂലമുള്ള അനുമതി ലഭിക്കാത്തതിനാല്‍ ജോലി തുടങ്ങാനാകില്ല. ഇക്കാര്യത്തില്‍ അടിയന്തരമായി കലക്ടര്‍ ഇടപെടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.