തൃത്താല: തൃത്താല മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെ പി.ഡി.പി മണ്ഡലം കമ്മിറ്റി ആദരിച്ചു. മൊയ്തീൻകുട്ടി പൂക്കാത്ത്, ഷംസുദ്ദീന് തൃത്താല, ഷാഫി കോക്കാട്, റഷീദ് പട്ടിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനം ആഘോഷിച്ചു വടക്കഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് ബോബൻ ജോർജ് ദേശീയപതാക ഉയർത്തി. സ്വാതന്ത്ര്യദിനത്തിൽ വീട് പൂർത്തീകരിച്ചുനൽകി സി.പി.എം പത്തിരിപ്പാല: കുടിലിൽ കഴിയുന്ന നാലംഗ കുടുംബത്തിന് സ്വാതന്ത്ര്യദിനത്തിൽ വീട് പൂർത്തീകരിച്ചുനൽകി സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ. മണ്ണൂർ കൊട്ടക്കുന്ന് തേക്കിൻകാട് വീട്ടിൽ രാധാകൃഷ്ണനും മക്കളുമടങ്ങുന്ന നാലംഗ കുടുംബത്തിനാണ് വീടിൻെറ വാർപ്പ് പൂർത്തീകരിച്ചുനൽകിയത്. പട്ടികജാതി കുടുംബത്തിൽപെട്ട രാധാകൃഷ്ണന് വീടിന് വായ്പ അനുവദിച്ചിരുന്നു. അർബുദരോഗിയായ ഭാര്യ മരിച്ചതോടെ വീട് പൂർത്തീകരിക്കാനാകാതെ കുടുംബം േക്ലശത്തിലായി. രാധാകൃഷണനും മൂന്നു മക്കളും അടങ്ങുന്ന കുടുംബം രണ്ടരവർഷമായി ഷെഡിലാണ് കഴിഞ്ഞുകൂടുന്നത്. ഏകദേശം ഒന്നര ലക്ഷം രൂപ ചെലവിലാണ് വാർപ്പ് പൂർത്തീകരിച്ചത്. മണ്ണൂർ പഞ്ചായത്ത് പ്രസിഡൻറ് ഒ.വി. സ്വാമിനാഥൻ, ജില്ല കമ്മിറ്റി അംഗം കെ. സുരേഷ്, ടി.ആർ. ശശി, കെ. സെയ്തലവി, കെ.എസ്. ബഷീർ, വിപിൻകുമാർ, പ്രവീൺ, സുഭാഷ്, ടി.സി. മോഹൻദാസ്, അഫ്സൽ, അജിത് രാജ്, അസീസ് എന്നിവർ നേതൃത്വം നൽകി. ചിത്രശലഭത്തെ കണ്ടെത്തി മണ്ണൂർ: മണ്ണൂർ കമ്പനിപ്പടിയിൽ അപൂർവ ചിത്രശലഭത്തെ കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ടാണ് കമ്പനിപ്പടിയിൽ പുഞ്ചിരിമുക്ക് എന്നസ്ഥലത്ത് നാട്ടുകാർ ചിത്രശലഭത്തെ കണ്ടത്തിയത്. കോവിഡ് പ്രതിരോധ പ്രവർത്തനം സജീവം പിരായിരി: ഗ്രാമപഞ്ചായത്ത് ഭരണസമിതി കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി പുളിയപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂൾ ഹോസ്റ്റലിൽ 100 കിടക്കകളുള്ള എഫ്.എൽ.ടി.സി (ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ) സജ്ജമാക്കി. ഷാഫി പറമ്പിൽ എം.എൽ.എ സൻെറർ സന്ദർശിച്ചു. ----------------------------------------------------------------- lss glps chathannur എല്‍.എസ്.എസ് വിജയികള്‍: 1)ശലഭ 2) റിന്‍ഷ 3) ഗൗതം കൃഷ്ണ 4)സച്ചിന്‍കൃഷ്ണ 5) സഞ്ജയ് കുമാര്‍ 6) ആര്യ 7) ആദര്‍ശ് (എല്ലാവരും ജി.എല്‍.പി.എസ്, ചാത്തന്നൂര്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.