Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
തൃത്താല: തൃത്താല മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെ പി.ഡി.പി മണ്ഡലം കമ്മിറ്റി ആദരിച്ചു. മൊയ്‌തീൻകുട്ടി പൂക്കാത്ത്, ഷംസുദ്ദീന്‍ തൃത്താല, ഷാഫി കോക്കാട്, റഷീദ് പട്ടിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനം ആഘോഷിച്ചു വടക്കഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ്​ പ്രസിഡൻറ്​ ബോബൻ ജോർജ് ദേശീയപതാക ഉയർത്തി. സ്വാതന്ത്ര്യദിനത്തിൽ വീട് പൂർത്തീകരിച്ചുനൽകി സി.പി.എം പത്തിരിപ്പാല: കുടിലിൽ കഴിയുന്ന നാലംഗ കുടുംബത്തിന് സ്വാതന്ത്ര്യദിനത്തിൽ വീട് പൂർത്തീകരിച്ചുനൽകി സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ. മണ്ണൂർ കൊട്ടക്കുന്ന് തേക്കിൻകാട് വീട്ടിൽ രാധാകൃഷ്ണനും മക്കളുമടങ്ങുന്ന നാലംഗ കുടുംബത്തിനാണ് വീടി​ൻെറ വാർപ്പ്​ പൂർത്തീകരിച്ചുനൽകിയത്. പട്ടികജാതി കുടുംബത്തിൽപെട്ട രാധാകൃഷ്ണന് വീടിന് വായ്പ അനുവദിച്ചിരുന്നു. അർബുദരോഗിയായ ഭാര്യ മരിച്ചതോടെ വീട് പൂർത്തീകരിക്കാനാകാതെ കുടുംബം ​േക്ലശത്തിലായി. രാധാകൃഷണനും മൂന്നു മക്കളും അടങ്ങുന്ന കുടുംബം രണ്ടരവർഷമായി ഷെഡിലാണ്​ കഴിഞ്ഞുകൂടുന്നത്​. ഏകദേശം ഒന്നര ലക്ഷം രൂപ ചെലവിലാണ് വാർപ്പ് പൂർത്തീകരിച്ചത്. മണ്ണൂർ പഞ്ചായത്ത് പ്രസിഡൻറ്​ ഒ.വി. സ്വാമിനാഥൻ, ജില്ല കമ്മിറ്റി അംഗം കെ. സുരേഷ്, ടി.ആർ. ശശി, കെ. സെയ്തലവി, കെ.എസ്. ബഷീർ, വിപിൻകുമാർ, പ്രവീൺ, സുഭാഷ്, ടി.സി. മോഹൻദാസ്, അഫ്സൽ, അജിത് രാജ്, അസീസ് എന്നിവർ നേതൃത്വം നൽകി. ചിത്രശലഭത്തെ കണ്ടെത്തി മണ്ണൂർ: മണ്ണൂർ കമ്പനിപ്പടിയിൽ അപൂർവ ചിത്രശലഭത്തെ കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ടാണ് കമ്പനിപ്പടിയിൽ പുഞ്ചിരിമുക്ക് എന്നസ്ഥലത്ത്​ നാട്ടുകാർ ചിത്രശലഭത്തെ കണ്ടത്തിയത്. കോവിഡ് പ്രതിരോധ പ്രവർത്തനം സജീവം പിരായിരി: ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി കോവിഡ്​ പ്രതിരോധത്തി​ൻെറ ഭാഗമായി പുളിയപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂൾ ഹോസ്​റ്റലിൽ 100 കിടക്കകളുള്ള എഫ്.എൽ.ടി.സി (ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ) സജ്ജമാക്കി. ഷാഫി പറമ്പിൽ എം.എൽ.എ സൻെറർ സന്ദർശിച്ചു. ----------------------------------------------------------------- lss glps chathannur എല്‍.എസ്.എസ് വിജയികള്‍: 1)ശലഭ 2) റിന്‍ഷ 3) ഗൗതം കൃഷ്ണ 4)സച്ചിന്‍കൃഷ്ണ 5) സഞ്​ജയ് കുമാര്‍ 6) ആര്യ 7) ആദര്‍ശ് (എല്ലാവരും ജി.എല്‍.പി.എസ്, ചാത്തന്നൂര്‍)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story