Posted On
date_range Updated On
date_range ചന്ദനം കടത്തിയതിന് രണ്ടുപേർ പിടിയിൽ
മണ്ണാർക്കാട്: വാഹനപരിശോധനക്കിടെ ഓട്ടോയിൽ ചന്ദനം കടത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. കുന്തിപ്പുഴ പൂളോണ വീട്ടിൽ മുഹമ്മദ് റിയാസ് (38), പയ്യനടം ഒലിപറമ്പിൽ വീട്ടിൽ ഷാനിഫ് (27) എന്നിവരാണ് അറസ്റ്റിലായത്.
കൊളപറമ്പ് ജുമാമസ്ജിദിന് സമീപമുള്ള പറമ്പിൽനിന്ന് മോഷ്ടിച്ച് കടത്തുകയായിരുന്നു ചന്ദനം. മണ്ണാർക്കാട് ബൈപാസിൽ വാഹനപരിശോധനക്കിടെ രക്ഷപെടാൻ ശ്രമിച്ച ഇവരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. മണ്ണാർക്കാട് സി.ഐ. ലിബി, എസ്.ഐ. രാജേഷ്, സി.പി.ഒമാരായ ഷൗക്കത്ത്, ബിനു, പ്രവീൺ, രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.