ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് മോഷണം; മൂന്നുപേർ അറസ്​റ്റിൽ

മണ്ണാർക്കാട്: ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും വസ്തുക്കളും മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്​റ്റിൽ. കുമരംപുത്തൂർ കിഴക്കേതിൽ വീട്ടിൽ നാസർ (52), നെല്ലിക്കവട്ടയിൽ വീട്ടിൽ അക്ബർ ബാഷ (26), തെങ്കര മല്ലിയിൽ വീട്ടിൽ അയ്യൂബ് (28) എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്​റ്റ്​ ചെയ്തത്.

ബുധനാഴ്ച നഗരത്തിൽ ടിപ്പു സുൽത്താൻ റോഡിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്താണ് മോഷണം നടന്നത്. 16,500 രൂപ, രണ്ട് മൊബൈൽ ഫോണുകൾ, ആധാർ കാർഡ്, ഡ്രൈവിങ്​ ലൈസൻസ് എന്നിവയാണ് നഷ്​ടപ്പെട്ടിരുന്നത്.

തൊഴിലാളികൾ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടുകൂടി പ്രതികളെ പിടികൂടുകയായിരുന്നു. മണ്ണാർക്കാട് സി.ഐ സജീവി​െൻറ നേതൃത്വത്തിൽ എസ്.ഐ രാജേഷ്, സുരേഷ്‌ ബാബു, സി.പി.ഒമാരായ മുഹമ്മദ് റമീസ്, ഷഫീഖ്, ഷൗക്കത്ത്, ദാമോദരൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.     

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.