‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴയിൽ നടന്ന ശുചീകരണം മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്യുന്നു

'തെളിനീരൊഴുകും നവകേരളം': പദ്ധതിക്ക് തുടക്കം

മണ്ണാര്‍ക്കാട്: 'തെളിനീരൊഴുകും നവകേരളം' സമ്പൂര്‍ണ ജലശുചിത്വ യജ്ഞത്തിന് മണ്ണാര്‍ക്കാട്ട് തുടക്കം. നഗരസഭയിലെ ജലസ്രോതസ്സുകൾ വൃത്തിയാക്കുകയും ബാക്കിയുള്ളവ സംരക്ഷിക്കുകയുമാണ് പദ്ധതി ലക്ഷ്യം. കുന്തിപ്പുഴയും നെല്ലിപ്പുഴയും കുളങ്ങളും പദ്ധതിയുടെ ഭാഗമായി സംരക്ഷിക്കും.

നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സൻ കെ. പ്രസീദ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍. വിനയന്‍, കൗണ്‍സിലര്‍മാരായ ഇ. ഹസീന, കെ. മന്‍സൂര്‍, ഇ.കെ. യൂസഫ് ഹാജി, കെ. രാധാകൃഷ്ണന്‍, പി. ഹയറുന്നീസ, പി. റംല, പി. റജീന എന്നിവര്‍ സംസാരിച്ചു.

മങ്കര: 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി മങ്കര കാളികാവ് ഭാരതപ്പുഴയിൽ ശുചീകരണത്തിന് തുടക്കം. മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.എം. വസന്തകുമാരി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് അംഗങ്ങളായ എം.വി. രമേശ്, പി. പാഞ്ചാലി, കെ.എൽ. ചന്ദ്രിക, എം.എ. അനിത, കെ.ബി. വിനോദ് കുമാർ, വി.എ. രതീഷ് കുമാർ, അസി. സെക്രട്ടറി പി.വി. സുനിത, വി.ഇ.ഒ ബിന്ദു മോഹൻ, എ.ഇ ശ്രീനാഥ്, ഓവർസിയർ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുമായി സഹകരിച്ചാണ് ഒരാഴ്ച നീളുന്ന ശുചീകരണം നടക്കുന്നത്.

Tags:    
News Summary - ‘thelineer ozhukum Navakeralam’: Launch of the project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.