മണ്ണാര്‍ക്കാട്: എ.ടി.എം മെഷീനില്‍ കൃത്രിമം കാണിച്ച് പണം തട്ടിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഉത്തര്‍പ്രദേശ് സ്വദേശികളെ തുടരന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നീക്കം. ഇതിനായി കോടതിയില്‍ അടുത്ത ദിവസം അപേക്ഷ സമര്‍പ്പിക്കുമെന്ന് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബോബിന്‍ മാത്യു പറഞ്ഞു.
ഈയാഴ്ച തന്നെ കസ്റ്റഡിയില്‍ വിട്ട് കിട്ടുമെന്നാണ് പ്രതീക്ഷ. അതിനിടെ തട്ടിപ്പിലൂടെ പണം നഷ്ടമായതായി കാണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോടതിപ്പടി, ടൗണ്‍ ബ്രാഞ്ചുകളും പൊലീസില്‍ പരാതി നല്‍കി. മണ്ണാര്‍ക്കാട് കോടതിപ്പടിയിലുള്ള എ.ടി.എമ്മില്‍ പണം പിന്‍വലിക്കാന്‍ വന്ന ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശികളായ ദിനേശ് കുമാര്‍ (34), പ്രമോദ് കുമാര്‍ (30), സന്ദീപ് (28) എന്നിവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി സുരക്ഷ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തി ഇവരെ പിടികൂടിയത്. ഇക്കഴിഞ്ഞ 18ന് രാത്രിയിലായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.