28 കേരള ബെറ്റാലിയൻ റെസിഡൻഷ്യൽ ക്യാമ്പിന് മൗണ്ട്സീന സീനിയർ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായപ്പോൾ
മണ്ണാർക്കാട്: 28 കേരള ബെറ്റാലിയൻ ഒറ്റപ്പാലത്തിന് കീഴിലുള്ള 31 വിദ്യാലയങ്ങളിൽനിന്നായി 2500 വിദ്യാർഥികൾ പങ്കെടുക്കുന്ന 10 ദിവസത്തെ റെസിഡൻഷ്യൽ ക്യാമ്പിന് മൗണ്ട്സീന സീനിയർ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. 10 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ ഫയറിങ് പരിശീലനം, ഡ്രിൽ, പരേഡ്, കരാട്ടേ, ട്രക്കിങ്, ഇൻട്രസ്ട്രിയൽ വിസിറ്റ്, ഓൾഡേജ് ഹോം വിസിറ്റ്, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശനം, വ്യക്തിത്വ വികസന ക്ലാസ്, ഹെൽത്ത് അവയർനെസ്, ഫയർ ആൻഡ് റെസ്ക്യൂ, മാനസികാരോഗ്യ ബോധവത്കരണം, ലഹരി ബോധവത്കരണം, ട്രാഫിക് നിയമം, മാപ്പ് റീഡിങ്, ഡിസാസ്റ്റർ മാനേജ്മെന്റ്, ഗ്രൂപ് ഡിസ്കഷൻ, കൾചറൽ പ്രോഗ്രാം, ഡിബേറ്റ്, ടെന്റ് പിച്ചിങ്, സോഷ്യൽ സർവിസ്, സ്പോർട്സ്, വിവിധ ഗെയിമുകൾ തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിൽ പരിശീലനം നൽകും.
കമാൻഡിങ് ഓഫിസർ കേണൽ ആഷിഷ് നോട്ടിയാലിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ ലെഫ്റ്റനന്റ് കേണൽ പ്രേജിത്, ലെഫ്റ്റനന്റ് പി. ഹംസ, സുബേദാർ മേജർ എസ്. പ്രകാശം, ചീഫ് ഓഫിസർ കൃഷ്ണകുമാർ, സുബേദാർ അജയ്കുമാർ, സെക്കൻഡ് ഓഫിസർമാരായ പി. ഉല്ലാസ്, അബ്ബാസ്, ഫസ്റ്റ് ഓഫിസർ സുബ്രമണ്യൻ, ഹവിൽദാർമാരായ ജോബി ജോൺ, സുരേഷ്, ബിജു, ഗിരീഷ്, സന്തോഷ്, ചന്ദ്രമോഹൻ, ടി.ബി. ചെന്നയ്യ, മോറായ്, അവതാർ സിങ്, ദിവ്യ എന്നിവർ പരിശീലനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.