leadഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് സ്വന്തം ഭൂമിയുണ്ട്; വികസനത്തിന് നിലവിലെ കെട്ടിടം പൊളിക്കണം

ഒറ്റപ്പാലം: തൊട്ടടുത്ത് സ്വന്തം സ്ഥലം അന്യാധീനപ്പെട്ട നിലയിൽ കിടക്കുമ്പോഴും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ അർബുദ നിർണയ ചികിത്സ വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചുനീക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധമുയരുന്നു. തർക്കഭൂമിയായി തുടരുന്ന ആശുപത്രിയുടെ 14 സൻെറ് വികസന പ്രവർത്തനങ്ങൾക്കായി വീണ്ടെടുക്കുന്നതിലെ അധികൃതരുടെ അനാസ്ഥയെ ചൊല്ലിയാണ് ആക്ഷേപം ഉയരുന്നത്. ആശുപത്രിയുടെ നിലവാരം ഉയർത്താൻ സമർപ്പിച്ച മാസ്​റ്റർ പ്ലാനിന് കിഫ്‌ബി അംഗീകാരം നൽകുകയും 15.93 കോടി ഒന്നാംഘട്ടമായി അനുവദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്ഥലപരിമിതി പ്രശ്നം സൃഷിടിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ഹോസ്പിറ്റൽ മാനേജ്‌മൻെറ് കമ്മിറ്റിയുടെ യോഗത്തിലാണ് അർബുദ നിർണയ ചികിത്സ വിഭാഗം ഇനിയും പ്രവർത്തനം ആരംഭിക്കാത്ത ലഹരിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി പ്രവർത്തിക്കാനും കെട്ടിടം പൊളിച്ചുനീക്കാനും തീരുമാനമായത്. 11,000 സ്‌ക്വയർ ഫീറ്റിലുള്ള കെട്ടിടമാണ് നിർമിക്കേണ്ടത്. 1957-58ൽ ആരോഗ്യ സേവനവുമായി രംഗത്തുണ്ടായിരുന്ന സ്കിപ്പോയുടെ കൈവശമുണ്ടായിരുന്ന കെട്ടിടം അടങ്ങുന്ന സ്ഥലം 1975ൽ ഒറ്റപ്പാലം ഗ്രൂപ് ഹോസ്പിറ്റൽ കോ-ഓപറേറ്റിവ് സൊസൈറ്റിക്ക്​ കൈമാറിയിരുന്നു. ഭൂമി വീണ്ടെടുക്കാൻ സർക്കാറിനും ലോകായുക്ത മുമ്പാകെയും കൗൺസിലർ പി.എം.എ. ജലീൽ സമർപ്പിച്ചിരുന്ന പരാതിയുടെ അടിസ്ഥാനത്തിൽ കോഓപറേറ്റിവ് സൊസൈറ്റി പതിച്ചുകിട്ടണമെന്ന ആവശ്യവുമായി പതിറ്റാണ്ടുകൾക്ക് മുമ്പ് സമർപ്പിച്ച അപേക്ഷ സർക്കാർ നിരസിച്ചിരുന്നു. ഈ ഉത്തരവിനെതിരെ സൊസൈറ്റി പ്രസിഡൻറ് കൂടിയായ സി.പി.എം നേതാവ് ഹൈകോടതിയെ സമീപിച്ച് സ്​റ്റേ വാങ്ങി. രണ്ടുവർഷം പിന്നിട്ടിട്ടും സർക്കാറി​ൻെറ ഭാഗത്തുനിന്ന് സ്​റ്റേ വിടുതൽ ചെയ്യാനുള്ള നടപടികൾ ഉണ്ടായിട്ടില്ല. സർക്കാർ ഹാജരായി കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുന്നതോടെ സ്​റ്റേ നീങ്ങിക്കിട്ടുമെന്നാണ് ലഭിച്ച നിയമോപദേശമെന്ന് ഹോസ്പിറ്റൽ മാനേജ്‌മൻെറ് കമ്മിറ്റി അംഗം കൂടിയായ പി.എം.എ. ജലീൽ പറഞ്ഞു. pew thaluk property താലൂക്ക് ആശുപത്രിക്ക് അവകാശപ്പെട്ട തർക്കസ്ഥലവും കെട്ടിടവും ചെർപ്പുളശ്ശേരി നഗരസഭക്ക്​ ശുചിത്വ പദവി ചെർപ്പുളശ്ശേരി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നഗരസഭകൾക്കുള്ള ശുചിത്വ പദവി ചെർപ്പുളശ്ശേരി നഗരസഭക്കും ലഭിച്ചു. 57 നഗരസഭകളാണ് പദവി നേടിയത്. ഖരമാലിന്യ സംസ്കരണത്തിന് അടിസ്ഥാന സൗകര്യം ഒരുക്കിയതിനാണ് പുരസ്കാരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.