സന്തോഷ്
Posted On
date_range Updated On
date_range ആളില്ലാത്ത വീട്ടില്‍ മോഷണം: പ്രതി അറസ്റ്റില്‍
കൂറ്റനാട്: ആളില്ലാത്ത വീട്ടില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. വടക്കാഞ്ചേരി മുള്ളൂര്‍ക്കര സ്വദേശി സന്തോഷാണ് (35) അറസ്റ്റിലായത്. മേഴത്തൂര്‍ മുണ്ടെങ്ങാട്ടുവളപ്പില് ചിറങ്ങര മനോജിന്റെ വീട്ടിലാണ് കഴിഞ്ഞ നവംബറില്‍ മോഷണം നടന്നത്. വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും മറ്റും നഷ്ടമായിരുന്നു. പ്രതിയുടെ ചിത്രം സി.സി.ടി.വി ദൃശ്യത്തില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് തൃത്താല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുള്ളൂർക്കരയില്‍നിന്നും കസ്റ്റഡിയിലെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.