ആക്രമണത്തില്‍ പരിക്കേറ്റവരെ വി.കെ. ചന്ദ്രന്, ഏരിയ സെക്രട്ടറി ടി.പി. മുഹമ്മദ് എന്നിവര്‍
സന്ദര്‍ശിക്കുന്നു
കൂറ്റനാട്: ചാലിശ്ശേരി കുന്നത്തേരിയില്‍ ലഹരി മാഫിയ വീട് കയറി ആക്രമിച്ചു. സംഭവത്തിൽ എസ്.എഫ്.ഐ നേതാവടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അഗവും സി.പി.എം കുന്നത്തേരി ബ്രാഞ്ച് സെക്രട്ടറിയുമായ കുന്നത്തേരി പറമ്പില്‍ കെ.സി. നിമേഷ് (26), കുന്നത്തേരി ബ്രാഞ്ച് അംഗം നീട്ടിയത്ത് പടി ജിഷ്ണു (27), തിരുത്തുമ്മല്‍ ലെമീഷ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി ഒമ്പതിന് സുഹൃത്ത് കുന്നത്തേരി സ്വദേശി ശരത്തിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കവെ വീടിനകത്തേക്ക് അതിക്രമിച്ച് കയറി സംഘം മാരകായുധം കൊണ്ട് മൂന്നുപേരെയും ആക്രമിക്കുകയായിരുന്നു. ഇരുമ്പ് വടി, ചുറ്റിക അടക്കമുള്ള ആയുധങ്ങള്‍ കൊണ്ടാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിൽ ചാലിശ്ശേരി പൊലീസ് കേസെടുത്തു.
കുന്നത്തേരി സ്വദേശികളായ കുന്നത്തേരി പറമ്പില്‍ സുധീഷ് (23), കുന്നത്തേരി പറമ്പില്‍ സുബീഷ് (25), കല്ലിടാത്ത് സുര്‍ജിത്ത് (23), കാക്കശേരി ആദര്‍ശ് (21), കാക്കശേരി മണികണ്ഠന് (22) എന്നിവരുടെ നേതൃത്വത്തിലെ 20 അംഗ സംഘമാണ് അക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. എം.ഡി.എം.എ അടക്കമുള്ള മാരക മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതില്‍നിന്ന് പ്രതികളെയും സുഹൃത്തുക്കളെയും ഇവര്‍ തടഞ്ഞിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും പരാതിയിൽ ഉന്നയിച്ചു. പരിക്കേറ്റ മൂന്നുപേരെയും കൂറ്റനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.കെ. ചന്ദ്രന്, ഏരിയ സെക്രട്ടറി ടി.പി. മുഹമ്മദ് എന്നിവര്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.