സമസ്ത മാനേജ്മെന്റ് ലീഡേഴ്സ് മീറ്റ് പി.കെ. ഇമ്പിച്ചിക്കോയ
തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
പത്തിരിപ്പാല: മുഗൾ ഭരണം, ഗാന്ധി വധം തുടങ്ങിയ പാഠഭാഗങ്ങൾ ഒഴിവാക്കിയുള്ള എൻ.സി.ഇ.ആർ.ടി നീക്കം പ്രതിഷേധാർഹമാണെന്ന് ഒറ്റപ്പാലം റെയിഞ്ച് സമസ്ത കേരള മദ്റസ മാനേജ്മെന്റ് ലീഡേഴ്സ് മീറ്റ്. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇമ്പിച്ചിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സി.കെ. മുഷ്താഖ് അധ്യക്ഷത വഹിച്ചു. എസ്.കെ.എം.എം.എ സംസ്ഥാന സെക്രട്ടറി അഡ്വ. നാസർ കാളമ്പാറ ക്ലാസെടുത്തു.
റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് എം.ടി. സൈനുൽ ആബിദീൻ, റെയിഞ്ച് വൈസ് പ്രസിഡന്റ് ടി.എസ്. മുഹമ്മദ് സ്വാലിഹ് എന്നിവർ സംസാരിച്ചു. സമസ്ത പൊതു പരീക്ഷയിൽ ടോപ് പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെയും അഡ്വ. നാസർ കാളമ്പാറയെയും അനുമോദിച്ചു. സി.എം. ഫിറോസ് സ്വാഗതവും പി. അഹ്മദ് കബീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.