പറളി, ഓടനൂർ, ദേവസ്വം പറമ്പ് പ്രദേശത്ത് മലമ്പുഴ കനാൽ പരിധിയിലെ മരം മുറിച്ചിട്ട നിലയിൽ
പറളി: ഭൂമി വിൽപനയുടെ മറവിൽ മലമ്പുഴ കനാൽ പരിധിയിലെ വന്മരങ്ങൾ മുറിച്ചുകടത്താനുള്ള ശ്രമം നാട്ടുകാർ ഇടപെട്ട് തടഞ്ഞു. കനാൽ വകുപ്പ് അധികൃതരെ വിളിച്ചുവരുത്തി. ഉദ്യാഗസ്ഥരെത്തി പൊലീസിൽ അറിയിച്ച് മരം കടത്തുന്നതിനെതിരെ സ്റ്റോപ് മെമ്മോ നൽകി. പറളി പഞ്ചായത്തിലെ ഓടനൂർ ദേവസ്വംപറമ്പ് പ്രദേശത്തെ മലമ്പുഴ കനാൽ പരിധിയിലെ വിലപിടിപ്പുള്ള വന്മരങ്ങളാണ് മുറിച്ചിട്ടത്.
കനാൽ പരിധിയിലെ സർവേകല്ല് വ്യക്തമായി അറിഞ്ഞിട്ടും മനഃപൂർവം മരം മുറിച്ചുകടത്താൻ ശ്രമിക്കുകയായിരുന്നെന്നും തടഞ്ഞതിനാലാണ് കടത്തിക്കൊണ്ടു പോകാതിരുന്നതെന്നും നാട്ടുകാർ പറഞ്ഞു. ഭൂമി കച്ചവടം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മരം മുറിച്ചുതള്ളിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മലമ്പുഴ കനാൽ മാത്തൂർ ഡിവിഷൻ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.