അകത്തേത്തറ: ധോണിയിൽ കെ.എസ്.ഇ.ബി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ നാലുപേർക്കെതിരെ ഹേമാംബിക നഗർ പൊലീസ് കേസെടുത്തു. ഓവർസിയർ കണ്ണദാസനാണ് (52) മർദനമേറ്റത്. വൈദ്യുതി ലൈൻ തകരാറ് പരിഹരിക്കാൻ പോയ സമയത്താണ് സംഭവം.
ധോണി പാതിരാനഗറിൽ വൈദ്യുതി ലൈനിൽ കമുക് വീണ് മൂന്ന് ദിവസമായി വൈദ്യുതി വിതരണം തകരാറിലായിരുന്നു. ഇത് പരിഹരിക്കാൻ പോയപ്പോഴാണ് കണ്ണദാസന് മർദനമേറ്റത്. മരം വെട്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
അതേസമയം, ധോണി സ്വദേശി തങ്കച്ചനെ കെ.എസ്.ഇ.ബി ജീവനക്കാരൻ മർദിച്ചതായും പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. രണ്ടുപേരെയും പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണദാസനെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.