ക​പ്പൂ​ര്‍ പ​ള്ള​ങ്ങാ​ട്ട് ചി​റ മ​ടി​യാ​റ വ​ള​പ്പി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് വീ​ണ പ്ലാ​വ് 

മരങ്ങള്‍ വീണ് രണ്ട് വീട് തകര്‍ന്നു

ആനക്കര: പടിഞ്ഞാറന്‍ മേഖലയില്‍ കാറ്റും മഴയും ശക്തമായതോടെ കപ്പൂര്‍ പഞ്ചായത്തില്‍ മരങ്ങള്‍ വീണ് രണ്ട് വീട് തകര്‍ന്നു. ചേക്കോട് വലിയപറമ്പില്‍ കരിയന്‍റെ ഓടിട്ട രണ്ടുനില വീടിന്റെ മുകളിലേക്കാണ് സമീപത്തെ തെങ്ങ് വീണത്.

വീട്ടില്‍ കിടന്നുറങ്ങിയിരുന്ന കരിയന്റെ തലയിലേക്ക് ഓട് വീണ് പരിക്കേറ്റു. വീടിന്റെ മുകള്‍ ഭാഗവും താഴെയും തകര്‍ന്നു. നാശനഷ്ടങ്ങള്‍ പഞ്ചായത്ത് എ.ഇ റിപ്പോര്‍ട്ടാക്കി വില്ലേജിലേക്ക് സമര്‍പ്പിക്കുമെന്ന് കപ്പൂര്‍ പ്രസിഡന്‍റ് ഷറഫുദ്ദീന്‍ കളത്തില്‍ പഞ്ഞു.

കപ്പൂര്‍ പള്ളങ്ങാട്ട് ചിറ മടിയാറ വളപ്പില്‍ രാധാകൃഷ്ണന്‍റെ വീടിന് മുകളിലേക്ക് പ്ലാവ് വീണ് തകര്‍ന്നു. രാത്രിയില്‍ കാറ്റും മഴയും കാരണം പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

Tags:    
News Summary - Two houses were damaged by falling trees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.