പരുതൂരിൽ ക്ഷേത്രത്തിലും മദ്റസയിലും വീട്ടിലും മോഷണം; സ്ത്രീകളെ ശല്യം ചെയ്യുന്നതും പതിവാകുന്നു

തൃത്താല: പരുതൂരിൽ മൂന്ന് കിലോമീറ്റർ പരിധിക്കിടയിൽ മൂന്നിടത്ത് മോഷണം. പരുതൂർ ചിറങ്കര മഹാവിഷ്ണു ക്ഷേത്രം, ഉരുളാൻപടി ഹിദായത്തുൽ ഇസ്‍ലാം മദ്റസ, പാലത്തറയിലെ വീട് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം അർധരാത്രി മോഷണം നടന്നത്. പ്രദേശത്ത് രാത്രികളില്‍ വൈക്കോല്‍ കൂനകള്‍ക്ക് തീയിടുന്നതും സ്ത്രീകളെ ശല്യം ചെയ്യുന്നതും പതിവാണെന്നും നാട്ടുകാർ പറയുന്നു.

ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തി തുറന്ന് പണം കവർന്നു. രണ്ടു ഭണ്ഡാരങ്ങളുടെ പൂട്ട്‌ പൊളിക്കാനും ശ്രമം നടന്നിട്ടുണ്ട്. മദ്റസയുടെ പൂട്ട് പൊളിച്ച് മോഷ്ടാവ് അകത്തു പ്രവേശിച്ചെങ്കിലും ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല. പാലത്തറ തോട്ടുങ്ങൽ മുഹമ്മദ് നസീറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പുതിയ മോട്ടോര്‍ ബൈക്കും ഇതേ ദിവസം രാത്രിയിൽ മോഷണം പോയി.

നേരത്തെ ഒരുമോട്ടോര്‍ ബൈക്ക് മോഷണം പോയെങ്കിലും തുമ്പായിട്ടില്ല. പ്രതിയുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്‌. പൊലീസ് ഗൗരവത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - Theft in temple, madrasa and house in Paruthur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.