Posted On
date_range Updated On
date_range ആനക്കരയിൽ യുവാവിന് സൂര്യതാപമേറ്റു
ആനക്കര: ബസ് കാത്തു നില്‍ക്കുന്നതിനിടെ യുവാവിന് സൂര്യതാപമേറ്റു. കൂടല്ലൂർ സ്വദേശി ടി. നിഖിലിനാണ് പൊള്ളലേറ്റത്. ഞായറാഴ്ച പകല്‍ 11മണിക്ക് കുറ്റിപ്പുറം മൂഡാൽ ഭാഗത്ത് ബസ് കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം.
ശരീരത്തില്‍ വലിയ തോതിലുള്ള നീറ്റൽ അനുഭവപ്പെട്ടതോടെ വീട്ടിൽ എത്തി ഷർട്ട് അഴിച്ച് നോക്കിയപ്പോഴാണ് തൊലിപ്പുറത്ത് കറുത്ത നിറം കണ്ടത്. ഉടനെ ഡോക്ട്ടറെ കണ്ട് ചികിത്സ തേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.