Posted On
date_range Updated On
date_range പട്ടാപ്പകൽ വീട്ടിലെത്തിയ സ്ത്രീ വീട്ടമ്മയെ ബോധംകെടുത്തി മാല കവര്‍ന്നു
ആനക്കര: പട്ടാപ്പകല്‍ ക്ലോറോഫോം മണപ്പിച്ച് മാല കവര്‍ന്നു. മുണ്ട്രക്കോട് സ്വദേശിനിയായ വീട്ടമ്മയുടെ മാലയാണ് കവര്‍ന്നത്. നേരേത്ത വീട്ടുപകരണങ്ങളുമായി വില്പനക്ക് അപരിചിതനെത്തിയിരുന്നു. ഇയാള്‍ പോയതിന് പിറകെ ഒരുസ്ത്രീ വീട്ടിലെത്തി. തനിച്ചായിരുന്ന വീട്ടമ്മയെ വിളിച്ചു. തിരിഞ്ഞുനോക്കിയപ്പോള്‍ തൂവാല മുഖത്ത് അമര്‍ത്തി.
ഇതോടെ ബോധരഹിതയായ വീട്ടമ്മയുടെ കഴുത്തിലെ രണ്ട് പവന്റെ താലിമാല കവരുകയായിരുന്നു. ബോധം വന്നപ്പോഴാണ് അയല്‍വാസികളെ വിവരം അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൃത്താല പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.