Posted On
date_range Updated On
date_range നിരവധി കേസുകളിൽ പ്രതികളായ സഹോദരങ്ങളെ കാപ്പ നിയമപ്രകാരം തടവിലാക്കി
കൂറ്റനാട്: ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏഴോളം വധശ്രമക്കേസുകളിൽ ഉൾപ്പെട്ട സഹോദരങ്ങളെ കാപ്പ നിയമപ്രകാരം തടവിലാക്കി. തിരുമിറ്റക്കോട് ഇരുമ്പകശ്ശേരി പള്ളത്ത് വീട്ടിൽ ജുബൈർ (26), ജുനൈദ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ആറ് മാസത്തേക്ക് കരുതൽ തടങ്കലിൽ പാർപ്പിച്ചത്.
കഴിഞ്ഞ വർഷം ആറങ്ങോട്ടുകരയിൽ വിനോദയാത്ര സംഘത്തിലെ പെൺകുട്ടികള്‍ക്ക് നേരേ അശ്ലീല പ്രയോഗം നടത്തുകയും അത് ചോദ്യംചെയ്ത അധ്യാപകനേയും വിദ്യാർഥികളെയും മർദിക്കുകയും ഇവര്‍ സഞ്ചരിച്ച ബസിന്‍റെ ചില്ല് തകർക്കുകയും ചെയ്ത കേസിൽ പ്രതികളാണിവർ. കൊലപാതകശ്രമം ഉള്‍പ്പടെ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ നിയമപ്രകാരമുള്ള നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.