representational image
Posted On
date_range Updated On
date_range വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണു; വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴക്ക്
ആനക്കര: വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണുണ്ടായ സംഭവത്തിൽ വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴക്ക്. വേഴൂര്‍കുന്ന് പാറയില്‍ അബൂബക്കറിന്‍റെ മകനും പ്ലസ് വണ്‍ വിദ്യാർഥിയുമായ അന്‍സില്‍(16) ആണ് രക്ഷപ്പെട്ടത്.
വേഴൂര്‍കുന്ന് റോഡില്‍ ബുധനാഴ്ച വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണുണ്ടായ അപകടസമയത്ത് അന്‍സില്‍ അതുവഴി നടന്നുപോകുകയായിരുന്നു. ഈ സമയം വലിയൊരു ശബ്ദത്തോടെ തെങ്ങ് വീണു. വീഴ്ചയില്‍ രണ്ട് വൈദ്യുതി കാലുകളും കമ്പികളും പൊട്ടിവീണു. ഇതിനിടയിലകപ്പെട്ട അന്‍സില്‍ സ്വയം ഓടി രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.