പള്ളങ്ങാട്ടുചിറ ചി​റ കു​ളം

പള്ളങ്ങാട്ടുചിറ കുളം നവീകരണത്തിന് രണ്ട് കോടി

ആ​ന​ക്ക​ര: ക​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജ​ലാ​ശ​യ​മാ​യ പ​ള്ള​ങ്ങാ​ട്ടു​ചി​റ കു​ള​ത്തി​ന്റെ ന​വീ​ക​ര​ണ​ത്തി​ന് ര​ണ്ടു കോ​ടി വ​ക​യി​രു​ത്തി. ബ​ജ​റ്റി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന കു​ള​ങ്ങ​ളി​ല്‍ ഒ​ന്നാ​യ ചി​റ കു​ള​ത്തി​ന് തു​ക വ​ക​യി​രു​ത്തി​യ​ത്.

ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​ക​ളി​ല്‍നി​ന്ന് തു​ച്ച​മാ​യ തു​ക വ​ക​യി​രു​ത്തി​യി​രു​ന്നെ​ങ്കി​ലും, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും അ​നാ​സ്ഥ​മൂ​ലം ഫ​ണ്ട് പാ​ഴാ​വു​ക​യാ​യി​രു​ന്നു.

കു​ള​ത്തി​ന്റെ ന​വീ​ക​ര​ണ​ത്തി​ല്‍നി​ന്ന് പ​ഞ്ചാ​യ​ത്തും ജ​ന​പ്ര​തി​നി​ധി​ക​ളും പി​ന്തി​രി​ഞ്ഞു​നി​ന്ന​പ്പോ​ള്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​ര​സ്യ പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യം എം.​ബി. രാ​ജേ​ഷ് സ്ഥ​ലം സ​ന്ദ​ര്‍ശി​ക്കു​ക​യും, വി​ജ​യി​ച്ചാ​ല്‍ കു​ള​ത്തി​ന്റെ ന​വീ​ക​ര​ണം ഉ​റ​പ്പാ​ണെ​ന്നും വാ​ക്ക് ന​ല്‍കി​യി​രു​ന്നു.

ന​വീ​ക​ര​ണം പൂ​ര്‍ത്തി​യാ​യാ​ല്‍ പ്ര​ദേ​ശ വാ​സി​ക​ളാ​യ ക​പ്പൂ​ര്‍ - ചാ​ലി​ശ്ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ക്ക് ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ള്‍ക്കും, പ​ള്ള​ങ്ങാ​ട്ടു​ചി​റ പ്ര​ദേ​ശ​ത്തെ കാ​ര്‍ഷി​ക ജ​ല​സേ​ച​ന​ത്തി​നും, പ​രി​സ​ര​ത്തെ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ഉ​ൾ​പ്പെ​ടെ നീ​ന്ത​ല്‍പ​രി​ശീ​ല​ന​ത്തി​ന് പ്ര​യോ​ജ​ന​ക​ര​മാ​വും.

Tags:    
News Summary - 2 crore for renovation of Pallangattuchira pool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.