Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന കാറിനുമേൽ മരം പൊട്ടിവീണു
അലനല്ലൂർ: ഓടിക്കൊണ്ടിരുന്ന കാറിനുമേൽ മരം പൊട്ടിവീണു. ചളവ പടിക്കപ്പാടം റോഡിൽ പടിക്കപ്പാടം പട്ടികജാതി സങ്കേതത്തിന് സമീപമായിരുന്നു സംഭവം. ചളവയിൽനിന്ന് അലനല്ലൂരിലെ മരണ വീട്ടിലേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.
കാറിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യാത്രക്കാർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. പൂന്തിയിൽ സുജേഷ് ബാബുവിന്റേതാണ് കാർ. ഗ്രാമപഞ്ചായത്തംഗം പടുകുണ്ടിൽ ബഷീറിന്റെ നേതൃത്വത്തിൽ മരക്കൊമ്പുകൾ വെട്ടിമാറ്റിയാണ് കാർ പുറത്തെടുത്ത് ഗതാഗത തടസ്സം നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.