പൂട്ടിക്കിടക്കുന്ന കമ്പനിയിൽനിന്ന് പിടികൂടിയ സ്പിരിറ്റുമായി എക്സൈസ് സംഘം
ചിറ്റൂർ: പൂട്ടിക്കിടക്കുന്ന കമ്പനിയിൽ 10 കന്നാസുകളിലായി സൂക്ഷിച്ച 320 ലിറ്റർ സ്പിരിറ്റ് പിടികൂടി. എരുത്തേമ്പതി നേതാജി നഗറിലെ കമ്പനിയിലാണ് സംഭവം. ജപ്തി ചെയ്ത കമ്പനി വിൽപന നടത്തുന്നതിനായി കെട്ടിടവും പരിസരവും വൃത്തിയാക്കാൻ ഉടമ പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി ഷംസുദ്ധീൻ എത്തിയപ്പോഴാണ് സ്പിരിറ്റ് കണ്ടത്. ഉടൻ എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു.
പാലക്കാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എൻ. നൗഫൽ, ചിറ്റൂർ റേഞ്ച് ഇൻസ്പെക്ടർ വിപിൻദാസ്, പ്രിവെന്റീവ് ഓഫിസർമാരായ വിശ്വനാഥ് ടി. വേണുകുമാർ, ആർ. സുരേഷ്, ആർ.എസ്. വിശ്വകുമാർ, സുനിൽകുമാർ, ചിറ്റൂർ റേഞ്ചിലെ പ്രിവെൻറീവ് ഓഫിസർമാരായ വി. ബാബു, എസ്. സുരേഷ്, എ.ആർ. രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ മധുസൂദനൻ, ഉണ്ണികൃഷ്ണൻ, പ്രമോദ്, വനിത സിവിൽ എക്സൈസ് ഓഫിസർ റജീന, ഡ്രൈവർമാരായ വി. ജയപ്രകാശ്, ശെൽവകുമാർ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.