25 ഏക്കർ നെൽകൃഷി വെള്ളം മൂടി നശിച്ചു

മാങ്കുറുശ്ശി: കനത്ത മഴയിൽ മാങ്കുറുശ്ശി തലപ്പൊറ്റ പാടശേഖരത്തിലെ . കൊയ്തെടുക്കാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ് പ്രതികൂല കാലാവസ്ഥയിൽ കർഷകർ ദുരിതത്തിലായത്. പന്നി ശല്യം മൂലം പൊറുതിമുട്ടിയ കർഷകർക്ക് കാലാവസ്ഥയും പ്രതികൂലമായതോടെയാണ് ദുരിതമായത്. ഗണേശൻ, രാമദാസ്, ഹരിദാസൻ, മണികണ്ഠൻ, സുധീർ, മോഹൻദാസ്, രാജൻ, മണി, ഭാസ്കരൻ തുടങ്ങി നിരവധി കർഷകരുടെ കൃഷിയാണ് വെള്ളം മൂടി കിടക്കുന്നത്. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്​ടം സംഭവിച്ചതായി ഗണേശൻ പറഞ്ഞു. ചിത്രം: pew vellam moodiya nelkrishi 1, pew vellam moodiya nelkrishi 2 മാങ്കുറുശ്ശി തലപ്പൊറ്റ പാടശേഖരത്തിൽ വെള്ളം മൂടി നശിച്ച ഗണേശ‍​ൻെറ നെൽകൃഷി `````````````````````````````` ആദിവാസി കുടുംബങ്ങൾക്ക് വൈദ്യുതിയെത്തിയില്ല; ഓൺലൈൻ പഠനം മുടങ്ങി വിദ്യാർഥികൾ മുതലമട: നരിപ്പറചള്ളയിൽ രണ്ട് ആദിവാസി കുടുംബങ്ങൾക്ക് വൈദ്യുതിയെത്തിയില്ല. ഓൺലൈൻ പഠനം മുടങ്ങുന്നതായി വീട്ടുകാർ. ചുള്ളിയാർ ഡാമിനടുത്ത പുറ​േമ്പാക്ക് ഭൂമിയിൽ പതിറ്റാണ്ടിലധികമായി വസിച്ചുവരുന്ന ശാന്തി, മാരിയപ്പൻ കുടുംബങ്ങൾക്കാണ് ഇതുവരെ വെളിച്ചമെത്താത്തത്. ശാന്തിയുടെ നാല് മക്കൾക്കാണ് വൈദ്യുതിയില്ലാത്തതിനാൽ പഠനം മുടങ്ങിയത്. തൊട്ടടുത്ത വീട്ടിൽ ഓൺലൈൻ ക്ലാസ് കാണാൻ മക്കൾ പോകാറുണ്ടെങ്കിലും വഴിയിൽ തെരുവുനായ്ക്കളും ഇഴജന്തുക്കളും നിറഞ്ഞത് പ്രയാസമുണ്ടാക്കുന്നതായി ശാന്തി പറഞ്ഞു. റേഷൻ കാർഡ്, വെളിച്ചം എന്നിവയില്ലാതെ പ്രയാസപ്പെടുന്ന നരിപ്പാറചള്ളയിലെ കുടുംബങ്ങളെക്കുറിച്ച് 'മാധ്യമം' വാർത്ത നൽകിയതിനെ തുടർന്ന് എല്ലാവർക്കും റേഷൻ കാർഡ് ലഭിച്ചു. പട്ടികവർഗ വകുപ്പ് ഇപ്പെട്ട് മുതലമടയിൽ 30 കുടുംബങ്ങൾക്ക് വൈദ്യുതീകരിക്കാൻ സിമൻറ് ഭിത്തിയും വയറിങ്ങും ചെയ്ത് നൽകിയെങ്കിലും ശാന്തിയുടെയും അയൽവാസിയുടെയും പേരുകൾ ഇല്ലാത്തതാണ് വെളിച്ചമില്ലാതാകാൻ വഴിവെച്ചത്. ശേഷം കെ.എസ്.ഇ.ബി, പട്ടികവർഗ വകുപ്പ് എന്നിവക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. പടം pew naripparachalla shanthi olakkudil നരിപ്പാറചള്ള ആദിവാസി കോളനിയിൽ വൈദ്യുതി എത്താത്ത ശാന്തിയുടെ ഓലക്കുടിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.