163 പേരുടെ ഫലം നെഗറ്റീവ്; പൊന്നാനി മേഖലക്ക് ആശ്വാസദിനം

എടപ്പാൾ: പൊന്നാനി താലൂക്കിൽ പ്രത്യേക സംഘം പരിശോധിച്ച ആദ്യ 163 പേരുടെ ഫലം നെഗറ്റീവ്. കുട്ടികളുടെ വിഭാഗം ഡോക്ടറുമായി അടുത്ത് ഇടപഴകിയ ആരോഗ്യപ്രവർത്തകർ, രോഗികൾ എന്നിവർ ഉൾപ്പെടെ 163 പേരുടെ ആൻറിബോഡി ഫലമാണ് പുറത്ത് വന്നത്. തിങ്കളാഴ്ച വൈകീട്ട് ഏഴ്​ മുതൽ അർധരാത്രി 12 വരെയാണ് എടപ്പാൾ ആശുപത്രിയിലെ ആദ്യ സംഘത്തി​ൻെറ പരിശോധന നടത്തിയത്. ഏറെ ആശങ്കയോടെ കാത്തിരുന്ന ഫലം ബുധനാഴ്ച ഉച്ചയോടെയാണ് പുറത്ത് വന്നത്. ഇതുവരെ എടപ്പാൾ ആശുപത്രിയിൽനിന്ന് 500, ശുകപുരം ആശുപത്രിയിൽനിന്ന് 400ഓളം പേരുടെ പരിശോധനയും നടത്തി. ഈ ഫലങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്ത് വരും. ഇതോടൊപ്പം ജൂൺ 23ന് സൻെറിനൽ സർവൈലൻസ് പരിശോധന നടത്തിയ എടപ്പാൾ, വട്ടംകുളം പഞ്ചായത്തിലെ 25 പേരുടെ ഫലവും നെഗറ്റീവായി. ആദ്യ സംഘത്തി​ൻെറ ഫലം നെഗറ്റീവായ സാഹചര്യത്തിൽ എടപ്പാൾ ആശുപത്രി ഭാഗികമായി തുറന്നു പ്രവർത്തിക്കാൻ സാധ്യതയുണ്ട്. ഇതു സംബന്ധിച്ച് ജില്ല ആരോഗ്യ വിഭാഗം വരും ദിവസങ്ങൾ ഉത്തരവ് പുറപ്പെടുവിക്കും. വട്ടംകുളം പി.എച്ച്.സിയിലെ 35 ആരോഗ്യ പ്രവർത്തകരുടെ ഫലമാണ് ഇനി നിർണായകം. വെള്ളിയാഴ്ചയോടെ ഇവരുടെ ഫലം അറിയാനാണ് സാധ്യത. നിലവിൽ പി.എച്ച്.സി അടച്ചിട്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.