മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; അംഗൻവാടിക്ക് സ്ഥലം അനുവദിച്ചയാളുടെ പരാതിക്ക് പരിഹാരം (correct file)

പാലക്കാട് : അംഗൻവാടി കെട്ടിടം നിർമിക്കാൻ സ്ഥലം വിട്ടുകൊടുത്തയാളുടെ വീട്ടുപരിസരത്ത്, അംഗൻവാടിക്ക് മതിൽ നിർമിച്ചതിനെ തുടർന്നുണ്ടായ വെള്ളക്കെട്ട് ഉടൻ പരിഹരിക്കുമെന്ന് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മനുഷ്യാവകാശ കമീഷനെ അറിയിച്ചു. പാലക്കാട് ചുനങ്ങാട്ടു കോളനി സ്വദേശി സി.സി. ശാന്ത സമർപ്പിച്ച പരാതിയിലാണ് അടിയന്തരമായി ഇടപെടാൻ കമീഷൻ അംഗം വി.കെ. ബീനാകുമാരി അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയത്. അംഗൻവാടിക്ക്​ മതിൽ കെട്ടിയതിനാൽ മഴ പെയ്യുമ്പോൾ ശുചിമുറിയിലും വീട്ടുമുറ്റത്തും വെള്ളം നിറഞ്ഞുനിൽക്കുന്നതായാണ് പരാതി. കമീഷൻ നിർദേശിച്ചതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദർശിച്ചു. പരാതി എത്രയും വേഗം പരിഹരിക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.