ശ്രീകൃഷ്ണപുരം ബ്ലോക്കിൽ 80 ശതമാനം പോളിങ്​

ശ്രീകൃഷ്ണപുരം: ബ്ലോക്ക് പരിധിയിൽ 80 ശതമാനം പോളിങ്​ രേഖപ്പെടുത്തി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിലേക്കും ജില്ല പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിലെയും ബ്ലോക്ക് പരിധിയിലെ ആറു ഗ്രാമപഞ്ചായത്തുകളിലേക്കും നടന്ന പോളിങ്​ ശതമാനമാണിത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് തീർത്തും സമാധാനപരമായാണ് മേഖലയിൽ തെരഞ്ഞെടുപ്പ് അവസാനിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 95,672 ലധികം ആളുകളാണ് പോൾ ചെയ്തത്. കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിൽ 81 ശതമാനവും, കരിമ്പുഴയിൽ 79 ശതമാനം, ശ്രീകൃഷ്ണപുരത്ത്​ 78 ശതമാനം, വെള്ളിനേഴിയിൽ 78 ശതമാനം, കാരാകുറുശ്ശിയിൽ 79 ശതമാനം, പൂക്കോട്ടുകാവിൽ 77 ശതമാനവും വോട്ട് രേഖപ്പെടുത്തിയതായാണ് ലഭ്യമായ അവസാന കണക്ക്. ബൂത്തുകളിൽനിന്നും വോട്ടിങ് മെഷീനുകൾ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലെ സ്ട്രോങ് റൂമിൽ എത്തി. പതിനാറിന് ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂളിൽ വോട്ടെണ്ണൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.