പൂഴ്ത്തി​െവച്ച 500 ചാക്ക് റേഷനരി പിടികൂടി

ചാലക്കുടി: മുരിങ്ങൂരിൽ . മണ്ടിക്കുന്നിൽ കനാൽപാലത്തിന് സമീപത്തെ എലുവത്തിങ്കൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തി​ൻെറ ഗോഡൗണിൽനിന്നാണ് അരി പിടികൂടിയത്. എലുവത്തിങ്കൽ എബിയുടെ പേരിലുള്ളതാണ് സ്ഥാപനം. ഇതേ കോമ്പൗണ്ടിൽ ദീപം ഇൻഡസ്ട്രീസ് എന്ന പേരിൽ അലുമിനിയം കമ്പനിയും പ്രവർത്തിക്കുന്നുണ്ട്. അരി കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ചതാണെന്ന് സംശയിക്കുന്നു. റേഷൻ വ്യാപാരികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. താലൂക്ക് സ​​ൈപ്ല ഓഫിസിൽ ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ്​ അധികൃതർ പരിശോധന നടത്തിയത്​. രഹസ്യമായി സൂക്ഷിച്ച അരിച്ചാക്കുകൾക്ക് മതിയായ രേഖകൾ ഹാജരാക്കാൻ കമ്പനി അധികൃതർക്ക് കഴിഞ്ഞില്ല. കമ്പനിയിൽ ജീവനക്കാരായി ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ സൂക്ഷിച്ചതാണെന്നാണ്​ ഇവർ പറഞ്ഞത്. മതിയായ രേഖകൾ ഹാജരാക്കാൻ നിർദേശം നൽകി. പിടിച്ചെടുത്ത അരി കൊമ്പിടിയിലുള്ള താലൂക്ക് സ​ൈപ്ല​ ഗോഡൗണിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.