ജില്ലയിൽ 464 പേർക്ക് കോവിഡ്

പാലക്കാട്: ജില്ലയിൽ വെള്ളിയാഴ്​ച 464 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 315 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 141 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന ഏഴ് പേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 327 പേർക്കാണ്​ രോഗമുക്തി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6303 ആയി. ജില്ലയിൽ ചികിത്സയിലുള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേർ കണ്ണൂർ, 32 പേർ തൃശൂർ, 20 പേർ കോഴിക്കോട്, 38 പേർ എറണാകുളം, 94 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.