ജില്ലയിൽ കോവിഡ് കേസുകൾ 45000 കടന്നു

നിലവിൽ ചികിത്സയിലുള്ളത്​ 4540 പേര്‍ പാലക്കാട്​: കോവിഡ് ബാധിതരായി ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത് 4540 പേർ. ഇതുവരെ 108593 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചതില്‍ 1,06,367 പരിശോധന ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 259 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 478 സാമ്പിളുകൾ അയച്ചു. 45,038 പേർക്കാണ് ഇതുവരെ പരിശോധന ഫലം പോസിറ്റിവായത്. ഇതുവരെ 39,882 പേർ രോഗമുക്തി നേടി. ഇതുവരെ 2,32,169 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1047 പേര്‍ ക്വാറ​ൻറീന്‍ പൂര്‍ത്തിയാക്കി. ജില്ലയിൽ 11,110 പേർ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.