നാലു മാസത്തിനിടെ സ്വർണം ഏറ്റവും കുറഞ്ഞനിരക്കിൽ; പവന്​ 36,480

രണ്ട്​ ദിവസത്തിനിടെ 1200 രൂപ കുറഞ്ഞു മലപ്പുറം: നാലു​ മാസത്തിനിടെ സ്വർണം ഏറ്റവും കുറഞ്ഞനിരക്കിലെത്തി. ബുധനാഴ്​ച പവന്​ 480 രൂപ കുറഞ്ഞ സ്വർണത്തിന്​ പവന്​​ 36,480 രൂപയും ​ഗ്രാമിന്​ 4560 രൂപയുമായി​. രണ്ടു​ ദിവസത്തിനി​െട സ്വർണത്തിന്​ 1200 രൂപയാണ്​ കുറഞ്ഞത്​. ചൊവ്വാഴ്​ച സ്വർണത്തിന് 720 രൂപ കുറഞ്ഞ്​​ 36,960 രൂപയായിരുന്നു. അന്താരാഷ്​ട്രവിപണിയിലെ മാറ്റങ്ങളാണ്​ സ്വർണവിലയിലെ ചാഞ്ചാട്ടത്തിന്​ കാരണം. ബുധനാഴ്​ച അന്താരാഷ്​ട്ര സ്വർണവില ട്രോയ് ഔൺസിന് 1799 ഡോളറിലെത്തി. തങ്കക്കട്ടികളുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 49.5 ലക്ഷം രൂപക്കടുത്തേക്ക് താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ച്​​ മാസമായി സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. ആഗസ്​റ്റ്​ ഒമ്പതിന്​ സ്വർണം പവന് 42,000 രൂപയിലെത്തിയിരുന്നു. അതിനു ശേഷം 5520 രൂപയാണ്​ കുറഞ്ഞത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.