Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2020 12:01 AM GMT Updated On
date_range 26 Nov 2020 12:01 AM GMTനാലു മാസത്തിനിടെ സ്വർണം ഏറ്റവും കുറഞ്ഞനിരക്കിൽ; പവന് 36,480
text_fieldsbookmark_border
രണ്ട് ദിവസത്തിനിടെ 1200 രൂപ കുറഞ്ഞു മലപ്പുറം: നാലു മാസത്തിനിടെ സ്വർണം ഏറ്റവും കുറഞ്ഞനിരക്കിലെത്തി. ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞ സ്വർണത്തിന് പവന് 36,480 രൂപയും ഗ്രാമിന് 4560 രൂപയുമായി. രണ്ടു ദിവസത്തിനിെട സ്വർണത്തിന് 1200 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച സ്വർണത്തിന് 720 രൂപ കുറഞ്ഞ് 36,960 രൂപയായിരുന്നു. അന്താരാഷ്ട്രവിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം. ബുധനാഴ്ച അന്താരാഷ്ട്ര സ്വർണവില ട്രോയ് ഔൺസിന് 1799 ഡോളറിലെത്തി. തങ്കക്കട്ടികളുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 49.5 ലക്ഷം രൂപക്കടുത്തേക്ക് താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസമായി സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. ആഗസ്റ്റ് ഒമ്പതിന് സ്വർണം പവന് 42,000 രൂപയിലെത്തിയിരുന്നു. അതിനു ശേഷം 5520 രൂപയാണ് കുറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story