അമ്മയുടെ ഓർമക്ക്​ 22 ടി.വികൾ സംഭാവന ചെയ്​ത്​ പൂർവ വിദ്യാർഥി

അമ്മയുടെ ഓർമക്ക്​ 22 ടി.വി സംഭാവന ചെയ്​ത്​ പൂർവവിദ്യാർഥി കൊടകര: വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് 22 ടി.വി സെറ്റുകള്‍ സംഭാവന ചെയ്ത് പൂര്‍വ വിദ്യാർഥി. നന്തിക്കര ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ 1987 ബാച്ച് പൂര്‍വ വിദ്യാര്‍ഥിയായ ആന്‍ഡ്രൂസ് തെക്കുംപുറമാണ് അമ്മയുടെ സ്മരണക്കായി സംഭാവന ചെയ്തത്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഏറ്റുവാങ്ങി. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കാര്‍ത്തിക ജയന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. കുമാരന്‍, വാര്‍ഡ് അംഗം കെ.കെ. രാജന്‍, വി.എസ്. വേണു, സി.ആര്‍. ബാബു, എം.ആര്‍. ഭാസ്‌കരന്‍, വിവിധ സംഘടന പ്രതിനിധികസള്‍, പ്രിന്‍സിപ്പൽ കെ.ആര്‍. അജിത, ഹെഡ്മിസ്ട്രസ് സി.എം. ഷാലി, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പൽ ആര്‍. രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.